l o a d i n g

ഗൾഫ്

ഹജ്ജ് മുടങ്ങിയവരുടെ തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം -ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

കോഴിക്കോട്: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് യാത്രികരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ ഹജ്ജ് സേവനങ്ങള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഹജ്ജ് ഏജന്‍സികള്‍ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ്പ് വഴി ഹാജിമാര്‍ക്ക് ആവശ്യമായ തുക കൃത്യ സമയത്തു തന്നെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി എസ് ബി ഐ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ 80% പേരുടെ ഹജ്ജ് മുടങ്ങിയ സാഹചര്യത്തില്‍ ഈ തുക തിരികെ ആവശ്യപ്പെട്ട് തീര്‍ത്ഥാടകര്‍ ഹജ്ജ് ഏജന്‍സികളെ സമീപിക്കുന്ന സാഹചര്യമുണ്ട്.

2026 ഹജ്ജിലേക്ക് അവരുടെ സീറ്റുകള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഉറപ്പു വരുത്തിയിട്ടുണ്ടെകിലും കുറഞ്ഞ ആളുകള്‍ തുക തിരികെ ആവശ്യപെടുന്നത് ഏജന്‍സികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ ഈ ഹാജിമാര്‍ക്കായി ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയ തുക തിരികെ ലഭിക്കുന്ന മുറയ്ക് തിരിച്ചു നല്‍കാമെന്ന് ഏജന്‍സികള്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം 2026 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.

യോഗത്തില്‍ ചേക്കുട്ടി ഹാജി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പീര്‍ മുഹമ്മദ് വിഷയാവതരണം നടത്തി. ടി. മുഹമ്മദ് ഹാരിസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രസംഗിച്ചു. അസീസ് വേങ്ങര സ്വാഗതവും ബഷീര്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026