l o a d i n g

ഗൾഫ്

മരുഭൂമിയില്‍ നിന്നൊരു മരക്കഥ; നൂറ്റാണ്ട് പിന്നിട്ട അഞ്ച് വൃക്ഷങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റി നട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

ജിദ്ദ: മരുഭൂമിയുടെയും മരുക്കപ്പലിന്റെയും നാടായ സൗദിയില്‍ നിന്ന് കൗതുകം മുളപ്പിക്കുന്നൊരു മരക്കഥ. മദീനയില്‍ നിന്ന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അല്‍ഫുറൈഷ് ഗ്രാമത്തിലെ നൂറ്റാണ്ട് പിന്നിട്ട അഞ്ചു വൃക്ഷങ്ങള്‍ മാറ്റി നട്ടു. മദീന മേഖലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ ഡെവലപ്മെന്റ് ആന്‍ഡ് കോംബാറ്റിംഗ് ഡെസര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള ഒരു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ച് പുരാതന വൃക്ഷങ്ങളും ഏറെ അകലെയല്ലാതെ മറ്റൊരിടത്തെ സസ്യജാലങ്ങളുടെ ആവരണ ഭൂമിയിലേക്ക് പറിച്ചുനട്ടത്. അവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയായിരുന്നു മരങ്ങള്‍ മാറ്റി സ്ഥാപിച്ചത്.

മരുഭൂ പരിസ്ഥിതിയില്‍ വളര്‍ന്ന് പന്തലിക്കുന്ന അഞ്ചു അക്കേഷ്യ ഇനം മരണങ്ങളാണ് ഇങ്ങിനെ പറിച്ചു നട്ട് പരിരക്ഷിച്ചത്. നൂറ്റാണ്ടിന് സാക്ഷികളാണ് അഞ്ചു വൃക്ഷങ്ങളും.

'മദീനയിലെ പാരിസ്ഥിതിക ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പഴയ മരങ്ങള്‍ വെട്ടിക്കളയാതെ അവയെ പുതിയ ആവാസ വ്യവസ്ഥകളില്‍ അവക്ക് ആവശ്യമായ പരിചരണം തുടര്‍ന്ന് നല്‍കുകയും ചെയ്യുക എന്നതാണ് ഒരു കാര്‍ഷിക സഹകരണ സംഘവുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭത്തിന്റെ ലക്ഷ്യം' എന്ന് വെജിറ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പുതിയ മണ്ണ് അനുയോജ്യമായ അന്തരീക്ഷവും മണ്ണും ഉപയോഗിച്ച് ഒരുക്കുക, ജൈവ വളങ്ങള്‍ ചേര്‍ക്കുക, മരത്തിന്റെ തടിയിലെ മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടവിധം ദ്വാരം നിറയ്ക്കുക, പതിവായി നനയ്ക്കുക എന്നിവ 'മരം പറിച്ചു നടല്‍' പദ്ധ്വതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം, മാറ്റി നട്ട മരങ്ങളുടെ അവസ്ഥ ബന്ധപ്പെട്ട വകുപ്പ് സസൂക്ഷമം നിരീക്ഷിക്കുന്നുമുണ്ട്.

മരങ്ങള്‍ സാധാരണഗതിയില്‍ വളര്‍ച്ച തുടരുന്നു എന്ന് ഉറപ്പാവുന്നത് വരെ ഇലകളിലും തടികളിലും വാടല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രമീകരണങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026