l o a d i n g

കേരള

പ്രശസ്ത കലാകാരന്‍ കൊച്ചിന്‍ വര്‍ഗ്ഗീസ് നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

മട്ടാഞ്ചേരി: കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ 'ആശ ' (ഓള്‍ ആര്‍ട്ടിസ്റ്റ്‌സ് സേവ് അസോസിയേഷന്‍) യുടെ പ്രസിഡന്റ് കൊച്ചിന്‍ വര്‍ഗ്ഗീസ് നിര്യാതനായി. മലയാളിയുടെ ഉത്സവ രാവുകളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഗായകനും, നടനും, രചയിതാവും, സംഗീതസംവിധായകനുമാണ് കെ.ജെ. വര്‍ഗ്ഗീസ് എന്ന കൊച്ചിന്‍ വര്‍ഗ്ഗീസ്. പള്ളുരുത്തി കടുവാശ്ശേരി വീട്ടില്‍ 1938 സെപ്തംബര്‍ 20 ന് ജോസഫ് -ഫിലോമിനാ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യത്തില്‍ തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പിതാവില്‍ നിന്നും നിന്നും പകര്‍ന്നു കിട്ടി. പിതാവാണ് കാലാരംഗത്തെത്തുവാന്‍ വര്‍ഗ്ഗീസിന് പ്രചോദനമായത്. പ്രൊഫഷണല്‍ നാടകങ്ങളിലെ ഗായകനാകണമെന്നതായിരുന്നു മോഹം. കുരിശുപള്ളികളിലും, ഭജനസമിതികളിലും പാടാന്‍ അവസരം ലഭിച്ചപ്പോള്‍ സംഗീതജ്ഞനായ കെ. എം. നടേശന്‍ മാസ്റ്റര്‍ വര്‍ഗ്ഗീസിന്റെ സ്വരമാധുരി തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയായിരിന്നു. 22 വയസ്സുള്ളപ്പോള്‍ കേരള കോണ്‍ഗ്രസ്സ് രൂപികരിച്ചതിന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ ഒരു രാഷ്ട്രീയഗാനം പാടിയത് ജീവിതത്തില്‍ വഴിത്തിരിവായി മാറി. തുടര്‍ന്ന് കലാരംഗത്തു ഒരു ജൈത്രയാത്ര തന്നെ നടത്തി. കോട്ടയം കേരള ആര്‍ട്ട് തിയ്യറ്റേഴ്‌സിനു വേണ്ടി 'ഓലക്കാലി പീലിയും കൊണ്ട് ' എന്ന ഗാനത്തിലൂടെ പ്രൊഫഷണല്‍ നാടകത്തിലെത്തി. കായകുളം പീപ്പിള്‍ തി യേറ്റേഴ്‌സ്, വൈക്കം മാളവിക, കൊച്ചിന്‍ സനാതന തുടങ്ങിയ നിരവധി സമിതികളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 20-ഓളം നാടകങ്ങളും സംവിധാനം ചെയ്തു. കേരള സംഗീത നാടക അക്കാദമിയുടെ 'ഗുരുപൂജ' അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോക നാടക വേദിയുടെ ഫോര്‍ട്ടുകൊച്ചിയിലെ അമരക്കാരനുമായിരുന്നു വര്‍ഗ്ഗീസ്.
ഭാര്യ : ആനി. മക്കള്‍: ലിസി, സോണി, ജാന്‍സി ,സോജന്‍, ആന്‍സ, ബേബി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026