l o a d i n g

ഗൾഫ്

അഫ്സല്‍ താഹയുടെ മൃതദേഹം ജിസാന്‍ ബെയിഷില്‍ ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2025

ജിസാന്‍: ജിസാന്‍ ബെയിഷില്‍ ജോലിസ്ഥലത്ത് വെച്ച് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് ഫറോക്ക് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടില്‍ അഫ്സല്‍ താഹ(35)യുടെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബെയിഷ് അല്‍രാജി ഖബര്‍സ്ഥാനില്‍ ഖബറടക്കി. അല്‍ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് ബെയിഷിലേക്ക് കൊണ്ടുവന്നത്. അല്‍രാജി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിസാനിലെ സാമൂഹിക പ്രവര്‍ത്തകരും പ്രവാസികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ജിസാന്‍ ബെയിഷില്‍ റിവൈവ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന അഫ്സല്‍ ഈ മാസം 15 നാണ് മരിച്ചത്. ബെയിഷിലെ ജോലിസ്ഥലത്ത് രാത്രി മുറിയില്‍ ഉറങ്ങുകയായിരുന്ന അഫ്സലിനെ സഹപ്രവര്‍ത്തകര്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഫ്സല്‍ ദീര്‍ഘകാലമായി അപസ്മാര രോഗ ബാധിതനായിരുന്നു. വടക്കെണി കോയാലിയുടെയും ഖദീജയുടെയും മകനാണ്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026