l o a d i n g

വേള്‍ഡ്

ഡോണള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്താന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

ഇസ്ലാമബാദ്: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന നിര്‍ദേശവുമായി പാകിസ്താന്‍ സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തില്‍ ട്രംപ് നടത്തിയ മികച്ച നയതന്ത്രവും നേതൃപാടവവും പരിഗണിച്ചാണ് ഈ നിര്‍ദേശമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വ്യ്ക്തമാക്കി.

പാകിസ്താന്‍ സേനാ മേധാവി അസിം മുനീറിന് ഏതാനും ദിവസം മുമ്പ് വൈറ്റ് ഹൈൗസില്‍ ട്രംപ് വിരുന്നൊരുക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പാക് സര്‍ക്കാരിന്റെ ട്വീറ്റ്. ഓപറേഷന്‍ സിന്ദൂറിനു പിന്നാലെയുണ്ടായ സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് ഇടപെട്ടെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശം മാനിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

താന്‍ ന്താക്കെ ചെയ്താലും നൊബേലിന് പരിഗണിക്കില്ലെന്നി ട്രംപി പരിഭവപ്പെട്ടിരുന്നു. സമാധന ദൗത്യം എന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതില്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാക്കിസ്താന്റെ നിര്‍ദേശത്തില്‍ ഇന്ത്യയുടെ പ്രതികരണം ഉണ്ടായിട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ട്രംപ് ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. ഇക്കാര്യം ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026