l o a d i n g

കേരള

വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

ചാലക്കുടി: വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ നിന്ന് കണ്ടെത്തി. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകള്‍ റൂസിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. പെണ്‍കുട്ടിക്കായി അപ്പോള്‍ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലാണ് നടത്തിയത്.

കുട്ടിയെ പുലിടികൂടിയതു കണ്ട അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും പിന്നീട് കണ്ടെത്തി. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലായിരുന്നു. ഇന്നു വീണ്ടും തിരിച്ചില്‍ തോട്ടം തൊഴിലാളുകളുടെ കൂടി സഹായത്തോടെ തിരിച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് കുട്ടി കളിക്കുമ്പോഴാണ് പുലി കടിച്ചു കൊണ്ടു പോയത്. തേയിലത്തോട്ടത്തിലേക്കാണഅ കുട്ടിയെ പുലി കൊണ്ടുപോയതെന്ന് അമ്മ പോലീസിനോട് പറഞ്ഞിരുന്നു. പകുതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്.

തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. രണ്ടു ദിവസം മുന്‍പാണ് നാട്ടില്‍ നിന്ന് കുടുംബം ഇവിടെ എത്തിയതെന്നു പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026