l o a d i n g

വേള്‍ഡ്

ഇലോണ്‍ മസ്‌ക് രാഷ്ട്രീയ അഭയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റഷ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

മോസ്‌കോ: അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടി എന്ന വാര്‍ത്ത റഷ്യ ഔദ്യോഗികമായി നിഷേധിച്ചു. സ്റ്റേറ്റ് ഡ്യൂമയുടെ ഡെപ്യൂട്ടി സ്പീക്കര്‍ വ്ളാഡിസ്ലാവ് ദവങ്കോവ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ നിഷേധം. ന്യൂ പീപ്പിള്‍സ് പാര്‍ട്ടി വഴി മസ്‌ക് ഔപചാരികമായി അഭയം തേടി എന്ന് ദവങ്കോവ് അവകാശപ്പെട്ടിരുന്നു.

ദവങ്കോവിന്റെ ആരോപണങ്ങളെ ക്രെംലിന്‍ വക്താവ് 'വെറും കിംവദന്തി' എന്ന് വിശേഷിപ്പിക്കുകയും, അത്തരമൊരു അഭ്യര്‍ത്ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും ദവങ്കോവിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു. ഇത് 'മാന്യതയുടെ അതിരുകള്‍ക്ക് പുറത്തുള്ള' കാര്യമാണെന്നും ഔദ്യോഗിക നിലപാട് പ്രതിഫലിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മസ്‌കിന് അഭയം നല്‍കുന്നതിനായി തന്റെ പാര്‍ട്ടി സമര്‍പ്പിച്ച അപേക്ഷ റഷ്യന്‍ അധികൃതര്‍ പരിഗണിക്കുകയാണെന്ന് ദവങ്കോവ് നേരത്തെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക കത്ത് നല്‍കിയിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026