l o a d i n g

ഗൾഫ്

ബേബി നീലാമ്പ്ര നാലാം തവണയും സിഫ് പ്രസിഡന്റ്, അടുത്ത ടൂര്‍ണമെന്റ് ഒക്ടോബറില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

ജിദ്ദ : സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ്) പ്രസിഡന്റായി ബേബി നീലാമ്പ്ര നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിസാം മമ്പാട് ആണ് ജനറല്‍ സെക്രട്ടറി. നിസാം ജനറല്‍ സെക്രട്ടറിയാവുന്നത് ഇതു രണ്ടാം തവണയാണ്. അന്‍വര്‍ വല്ലാഞ്ചിറയാണ് ട്രഷറര്‍. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുപ്പത്തി ഒന്നാമത് ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. അടുത്ത ടൂര്‍ണമെന്റ് ഒക്ടോബറില്‍ നടത്തുമെന്ന് പ്രസിഡന്റ് ബേബി നീലാമ്പ്ര അറിയിച്ചു.

ജിദ്ദ ഫ്രണ്ട്്സ് ക്ലബ്ബിന്റെ പ്രതിനിധി റാസിക്ക് മാളിയേക്കല്‍ നിര്‍ദ്ദേശിച്ച് സോക്കര്‍ ഫ്രീക്ക്‌സ് പ്രതിനിധി അബ്ദുള്‍ ഫത്താഹ് പിന്താങ്ങിയ പാനലിലെ പതിമൂന്ന് നിര്‍വാഹക സമിതി അംഗങ്ങളും പതിനൊന്നു എക്സികൂട്ടിവ് അംഗങ്ങളും അമ്പത്തേഴ് കളബ്ബ് പ്രതിനിധികളും അടങ്ങുന്ന സമിതിയാണ് അടുത്ത 2025-26 വര്‍ഷത്തെ സിഫിനെ നയിക്കുക.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്മാര്‍: സലീം എരഞ്ഞിക്കല്‍, സലാം അമൂദി, ഷരീഫ്പരപ്പന്‍, യാസിര്‍ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ്‌ചെറുകോട്,
ജോ : സെക്രട്ടറി മാര്‍ അയ്യൂബ് മുസ്ലിയാരകത്ത്, ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, മന്‍സൂര്‍ കെ.സി, ജംഷി കൊട്ടപ്പുറം, ഫിര്‍ദൗസ് കൂട്ടിലങ്ങാടി എന്നിവരെയും ട്രഷറി ഓഫീസറായി സഫീറുദ്ധീന്‍ പി.വിയും, മുഖ്യ ഉപദേഷ്ടാവായി അബ്ദുല്‍സലാം കെ.പിയും, മുഖ്യരക്ഷാധികാരിയായി നാസര്‍ ശാന്തപുരവും, രക്ഷധികാരിയായി സഹീര്‍ പുത്തനും, ജനറല്‍ ക്യാപറ്റനായി അന്‍വര്‍ കരിപ്പ, വൈസ് ക്യാപ്റ്റനായി ഖലീല്‍ കെ.ടിയും തെരഞ്ഞെടുക്കപ്പെട്ടു. സിഫ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ സിഫ് ചാമ്പ്യന്മാരായ മഹ്ജര്‍ എഫ്‌സിയുടെ ചെയര്‍മാന്‍ സുല്‍ഫി, മുന്ന (ബ്ലാസ്റ്റേഴ്‌സ് എഫ്‌സി), ആസാദ്(വൈ. സി. സി), ലബീബ് കാഞ്ഞിരാല (ഫ്രണ്ട്സ് ജിദ്ദ ), റഷീദ് പാണ്ടിക്കാട്(എ. സി സി), ഷിഹാബ് പൊറ്റമ്മല്‍ (ബ്ലു സ്റ്റാര്‍ സീനിയേഴ്‌സ്) സുബ്ഹാന്‍(യൂത്ത് ഇന്ത്യ), കെ. പി. ഇസ്മായില്‍ (യാമ്പു എഫ് സി), ജാസിം കൊടിയത്തൂര്‍ (ജിദ്ദ എഫ്സി), യാസര്‍ അറഫാത്ത്, സലാം അമൂദി, സലീം മമ്പാട്, നിസാം പാപ്പറ്റ എന്നിവരും ഫത്താഹ്, കുഞ്ഞാലി, ഫിറോസ് ചെറു കോട്, മജീദ് കെ. പി., കെ.സി. ബഷീര്‍, നാസര്‍ ശാന്തപുരം, സഹീര്‍ പുത്തന്‍, അയ്യൂബ് എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ടൂര്‍ണമെന്റിന്റെ സുഖമമായ നടത്തിപ്പിന് ഒറ്റക്കെട്ടായി എല്ലാ അംഗത്വ കളബ്ബുകളുടെ പ്രതിനിധികളും മറ്റു എല്ലാ ഭാരവാഹികളും സഹകരിക്കണമെന്നും നാളിതുവരെ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും നല്‍കിയ നിസ്സീമമായ എല്ലാ പിന്തുണകള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് ബേബി നീലാമ്പ്ര തന്റെ പ്രസംഗത്തില്‍ പറഞ്ഞു. നിസാംമമ്പാട് സ്വാഗതവും അന്‍വര്‍ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026