l o a d i n g

ഗൾഫ്

റിയാദ് എറണാകുളം ജില്ലാ കെഎംസിസി പെരുമ്പാവൂരില്‍ മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2025

റിയാദ്:കേരളത്തില്‍ സമീപകാലത്ത് പിന്നോക്ക ന്യൂനപക്ഷ മേഖലയില്‍ ദൃശ്യമായ ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചക്ക് മുസ്ലീം ലീഗും അതിന്റെ പ്രവാസ ലോകത്തെ പോഷക ഘടകമായ കെഎംസിസിയും വഹിച്ച പങ്ക് മര്‍മ്മ പ്രധാനമാണെന്ന് മുസ്ലീം ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ വി ഇ അബ്ദുല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി എം എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ
സംഘടിപ്പിച്ച വിദ്യാഭ്യാസ അവര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂര്‍ മണ്ഡലം മുസ്ലിം ലീഗ് ഹൗസില്‍ കെഎംസിസി എറണാകുളം ജില്ലാ ചെയര്‍മാന്‍ ജലീല്‍ കരിക്കനയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ എന്‍ വി സി അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. റിയാദ് എറണാകുളം ജില്ലാ കെഎംസിസി അംഗങ്ങളുടെ മക്കളില്‍ നിന്ന് എംബിബിഎസ്, ബിടെക്, ഡിഗ്രി പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുപ്പതോളം പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

എംബിബിഎസ് ബിരുദം നേടിയ ജില്ലാ കെഎംസിസി ട്രഷറര്‍ കരീം കാനാമ്പുറത്തിന്റെ മകള്‍ ഡോ ഫിസ കരീം, ബിടെക് ബിരുദം നേടിയ റിയാദ് കെഎംസിസി ജില്ലാ സെക്രട്ടറി ഹര്‍ഷദ് എറണാകുളത്തിന്റെ മകള്‍ അംറീന്‍ ഫാത്തിമ എന്നിവര്‍ മെമന്റോയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷരീഫ് സാഗര്‍ രചിച്ച ഷേറെ കേരള കെഎം സീതി സാഹിബ് ജീവചരിത്ര ഗ്രന്ഥവും അഡ്വ: അബ്ദുല്‍ ഗഫൂറില്‍ നിന്നും ഏറ്റുവാങ്ങി.

ഉന്നത പഠനത്തിനായി നാട്ടിലേക്ക് മടങ്ങിയ റിയാദ് കെഎംസിസി കുടുംബാംഗങ്ങളായ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കാണ് നാട്ടില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ച തെന്നു റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് ഉസ്മാന്‍ പരീത് ചെമ്പറക്കി, ജനറല്‍ സെക്രട്ടറി മുജീബ് മൂലയില്‍ എഡ്യുക്കേഷണല്‍ വിംഗ് കണ്‍വീനര്‍മാരായ തന്‍സീല്‍ കോട്ടപ്പുറം, റഹീം ഹസ്സന്‍സഎന്നിവര്‍ അറിയിച്ചു.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുബൈര്‍ ഓണംപിള്ളി, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് റമീസ് മുതിരക്കാല, പെരുമ്പാവൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എം എം, പെരുമ്പാവൂര്‍ യുഡിഎഫ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍, മുസ്ലിംലീഗ് ജില്ലാ കൗണ്‍സിലംഗം സൈനുദ്ദീന്‍, കാസിം പെരുമ്പാവൂര്‍,
സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ മുന്‍ സെക്രട്ടറി സിറാജ് ആലുവ, എം എസ് ഹാശിം ശ്രീമൂലനഗരം, ഷാനവാസ് ശ്രീഭൂതപുരം, സി ഒ.മുഹമ്മദ് നൊച്ചിമ
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് കെഎംസിസി എറണാകുളം ജില്ലാ ട്രഷറര്‍ കരീം കാനാമ്പുറം സ്വാഗതവും സെക്രട്ടറി അനസ് മരങ്ങാട്ട് നന്ദിയും പറഞ്ഞു
മൈതീന്‍ ഹാജി മൂലയില്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു.

റിയാദ് കെഎംസിസി ഭാരവാഹികളായ ഹര്‍ഷാദ് എറണാകുളം, പരീത് പാറക്കല്‍, സഹല്‍ പെരുമ്പാവൂര്‍, മുഹമ്മദ് ഇബ്രാഹിം പല്ലാരിമംഗലം, ജില്ലാ എംഎസ്എഫ് ഭാരവാഹികളായ ഹാരിസ് വിഎം, അനസ് ചേരുംമൂടന്‍, മാഹിന്‍ ഉമ്മര്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026