l o a d i n g

ബിസിനസ്

കളി കണ്ടു പറക്കാം - തത്സമയ സ്പോർട്സ് സ്ട്രീമിംഗുമായി ഖത്തർ എയർ വെയ്സ്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
June 22, 2025

ദോഹ: വിമാനയാത്രയ്ക്കിടെ തത്സമയ കായിക മത്സരങ്ങൾ ആസ്വദിക്കാൻ കായിക പ്രേമികൾക്ക് സൗകര്യമൊരുക്കി ഖത്തർ എയർവെയ്‌സ്.ഇതോടെ ലോകത്തെവിടെയും നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിമാന യാത്രയിൽ യാത്രക്കാർക്ക് തൽസമയം ആസ്വദിക്കാനാകും. സ്റ്റാർലിങ്കും, ആഗോള സ്പോർട്സ് മാർക്കറ്റിങ് ഏജൻസിയായ ഐ.എം.ജിയുമായും സഹകരിച്ചാണ് ഖത്തർ എയർവെയ്‌സ്  യാത്രക്കാർക്ക് ലൈവ് സ്പോർട്സ് സ്ട്രീമിങ് സൗകര്യം ഒരുക്കിയത്. വ്യോമയാന മേഖലയിലെ നിർണായക ചുവടുവെപ്പാണിത്.

ഖത്തർ എയർവേസ് യാത്രക്കാർക്ക് ഇനി സ്പോർട്സ് 24, സ്പോർട്സ് എക്സ്ട്രാ ചാനലുകളിലൂടെ ലോകത്തിന്റെ ഏത് കോണിലുള്ള കായികമേളകളും 35,000 അടിക്ക് മുകളിൽ പറക്കുമ്പോഴും ആസ്വദിക്കാനാവും. സ്റ്റാർലിങ്കുമായി സഹകരിച്ച് വിമാനയാത്രയിൽ സ്പോർട്സ് 24 വഴി തത്സമയ സ്പോർട്സ് സ്ട്രീമിങ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആഗോള എയർലൈനാണ് ഖത്തർ എയർവേസ്.എയർലൈൻ, ക്രൂസ് യാത്രക്കാർക്ക് സ്പോർട്സ് സ്ട്രീമിങ് ലഭ്യമാക്കുന്ന ലോകത്തെ ഏക പ്ലാറ്റ്ഫോമാണ് സ്പോർട്സ് 24. മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിച്ചുതന്നെ യാത്രക്കാർക്ക് യുവേഫ ചാമ്പ്യൻസ് ലീഗ്, ഫോർമുല വൺ, ക്ലബ് ലോകകപ്പ്, എൻ.ബി.എ, റഗ്ബി ലീഗ്, മോട്ടോ ജി.പി തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഇവന്റുകൾ തത്സമയം കാണാൻ കഴിയും.

യാത്രക്കാർക്ക് അതിവേഗ ഇന്‍റര്‍നെറ്റ് വാഗ്ദാനം നൽകുന്ന മിന മേഖലയിലെ ഏക എയർലൈൻനായ ഖത്തർ എയർവേസ്, ആഗോള തലത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നാണ്. നിലവിൽ ബോയിങ് 777, എയർബസ് എ 350 വിമാനങ്ങളിൽ സേവനം ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർലിങ്ക് സേവനമുള്ള വിമാനത്തിലെ യാത്രക്കാർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സ്പോർട്സ് 24 വെബ് സ്ട്രീമിങിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാവും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026