l o a d i n g

ഗൾഫ്

കൃപ കുടുംബ സംഗമവും മെറിറ്റ് അവാർഡും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 22, 2025

റിയാദ് : റിയാദ് ആസ്ഥാനമായി കഴിഞ്ഞ പതിനെട്ടു വർഷമായി പ്രവർത്തിക്കുന്ന കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ ) കുടുംബ സംഗമവും മെറിറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു. കായംകുളം എസ് എൻ ടി പി ഹാളിൽ നടന്ന പരിപാടിയിൽ കൃപ കുടുംബാന്ഗങ്ങളും മുൻ പ്രവാസികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ സൈഫ് കൂട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗം അഡ്വ യു പ്രതിഭ എം എൽ എ ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്ണ്യ മേഖലകളിൽ നിറസാന്നിധ്യമായിരിക്കുന്ന കൃപ ,സത്താർ കായംകുളം സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനെ എം എൽ എ അഭിനന്ദിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ വിജയികളായ കൃപ അംഗങ്ങളുടെയും മുൻ പ്രവാസികളുടെയും മക്കൾക്കുള്ള മെമന്റോകൾ എം എൽ എ വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹരിത ബാബു, മുൻ:പ്രെസിഡന്റ് ഷൈജു നമ്പലശേരി, സെക്രട്ടറി അബ്ദുൽ വാഹിദ്, നിർവഹക സമിതി അംഗങ്ങളായ ഷാജഹാൻ അബ്ദുൽ മജീദ്, ദേവദാസ് ഈരിക്കൽ, മുൻ ഭാരവാഹികളായ യൂസുഫ് കുഞ്, സുരേഷ് ബാബു ഈരിക്കൽ, എച്ഛ് നവാസ്, അനി അസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗായകൻ ഷഫീഖിന്റെ ഗാനാലാപനവും ഫർസാന ഷൈജു ,അർവ്വാ സൈഫുദ്ദിൻ എന്നിവരുടെ നൃത്തവും സംഗമത്തിന് മാറ്റ് കൂട്ടി.
ഷൈജു കണ്ടപ്പുറം ,ഷെരീഫ് പെരിങ്ങാല,ഷറഫ് മൂടൽ ,ബിജു കണ്ടപ്പുറം , ഹബീബ് ജനത , ബഷീർ കാവനാട് ,സലിം പണിപ്പുര ,ഷുക്കൂർ ഹസ്സനാർ കുഞ്ഞു ,സത്താർ കുഞ്ഞു ,നൗഷാദ് പയറ്റി , എബി വൈക്കത്ത് ,സാബു എന്നിവർ നേത്യത്വം നൽകി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ജീവകാരുണ്യ കൺവീനർ കബീർ മജീദ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026