l o a d i n g

കേരള

നിലമ്പൂരിലേത് യു.ഡി.എഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയം, അന്‍വറിനും നേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2025

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് വലിയ ആശ്വാസവും എല്‍.ഡി.എഫിന് തിരിച്ചടിയുമാണ്. മുന്‍പ് കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍, 9 വര്‍ഷത്തിനു ശേഷമാണ് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്. 2011 നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്.
ആര്യാടന്‍ ഷൗക്കത്ത് ഇടതുമുന്നണിയുടെ യുവനേതാവ് എം. സ്വരാജിനെ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇത് യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ സുചനയായാണ് വിലയിരുത്തുന്നത്.

ഈ വിജയം ഷൗക്കത്തിനും ആര്യാടന്‍ കുടുംബത്തിനും നിലമ്പൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും വലിയ നേട്ടമാണ്. എം. സ്വരാജിനെപ്പോലെയുള്ള യുവനേതാവിനെ ഇറക്കിയിട്ടും എല്‍.ഡി.എഫിന് നിലമ്പൂര്‍ നിലനിര്‍ത്താനായില്ല. ഇത് സര്‍ക്കാരിന്റെ ഭരണത്തിനെതിരെയുള്ള ജനവികാരമായി വിലയിരുത്തപ്പെടുന്നു.

യു.ഡി.എഫുമായി ഇടഞ്ഞു സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറിനും തെരഞ്ഞെടുപ്പ് നേട്ടമാണ് സമ്മാനിച്ചത്. 19,760 വോട്ടുകളാണ് അദ്ദേഹം നേടിയത്. ഇത് മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നു. എന്നാല്‍, യു.ഡി.എഫിന് അനുകൂലമായ ഭൂരിപക്ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന പോരായ്മയുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മലയോര മേഖലയില്‍ തങ്ങളുടെ സ്വാധീനം തെളിയിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെടുകയായിരുന്നു. കേരളത്തില്‍ എന്തൊക്കെതന്നെ ധ്രുവീകരണത്തിനു ശ്രമിച്ചാലും അതു ഏശാന്‍ പോകുന്നില്ലെന്നതിന്റൈ സൂചനകൂടിയാണ് മോഹന്‍ ജോര്‍ജിന്റെ പ്രകടനം.

ഈ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പല സൂചനകളും നല്‍കുന്നുണ്ട്. ഭരണകക്ഷിയായ എല്‍.ഡി.എഫിന് ഇത് ഒരു തിരിച്ചടിയായി കണക്കാക്കപ്പെടുമ്പോള്‍, പ്രതിപക്ഷമായ യു.ഡി.എഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ തിരിച്ചടിയായും ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ വര്‍ഗീയത വിലപ്പോവില്ലെന്നു കൂടിയാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026