l o a d i n g

ഗൾഫ്

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഡിസ്പാക് ടോപ്പേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
June 23, 2025

ദമ്മാം: ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ 'ഡിസ്പാക്' 2024-25 അധ്യയന വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദമാം അല്‍ വഫാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും, ഉന്നത വിജയം നേടാന്‍ പ്രചോദനമായ സ്‌കൂളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളേയും ആദരിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരുടേയും നിരവധി രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥികളേയും വേദിയില്‍ ആദരിച്ചു.

സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുഫില്‍ തോമസ്, ഡോ. രേഷ്മ വീരാന്‍ കുട്ടി എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരുന്നു. ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികളായ ബിജു ഡാനിയേല്‍, ബിന്ദു പി.തോമസ്, മുംതാസ് അലി, ആയിഷ മുത്തേടത്തു എന്നിവര്‍ക്കും ഡിസ്പാക് മെമന്റോ നല്‍കി ആദരിച്ചു.

സൗദി ജൂനിയര്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലപ്പുറം സ്വദേശിയായ അഫാന്‍ സുലൈമാന്‍ അലിക്കും ഡിസ്പാക്കിന്റെ ആദരവ് സമ്മാനിച്ചു. ഡോക്ടറേറ്റ് നേടിയ അധ്യാപികയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. റാബിയ റൂബിയേയും ഡിസ്പാക്കില്‍ നിന്നും വിരമിക്കുന്ന മുന്‍ ഭാരവാഹികളായ അസ്ലം ഫറൂക്ക്, ബിനോജ് എബ്രഹാം എന്നിവര്‍ക്കും ആദരവ് സമ്മാനിച്ചു. ഡിസ്പാക് ചെയര്‍മാന്‍ നജീം ബഷീര്‍ ടോപ്പേഴ്സ് അവാര്‍ഡ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ അധ്യക്ഷനായിരുന്നു. അകാദമിക്-അകാദമിക്കിതര മേഖലകളില്‍ സ്‌കൂള്‍ നേടിയ വിജയം അഭിമാനം സമ്മാനിക്കുന്നതോപ്പം എല്ലാവരേയും ഒരേ വേദിയില്‍ ആദരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡിസ്പാക് ഭാരവാഹികള്‍ പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.കെ.സലീം, ആലിക്കുട്ടി ഒളവട്ടൂര്‍, സി. അബ്ദുല്‍ ഹമീദ്, ജമാല്‍ വല്യാപ്പള്ളി, ആല്‍ബിന്‍ ജോസഫ്, ഹനീഫ തലശ്ശേരി, ഷബീര്‍ ചാത്തമംഗലം, റഷീദ് ഉമര്‍, മുഹ്സിന്‍ ദാദ്, നൗഷാദ് തഴവ, അനില്‍ കുമാര്‍, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഹസ്‌നൈന്‍, മജീദ് കൊടുവള്ളി, സുബൈര്‍ ഉദിനൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി താജു അയ്യാരില്‍ സ്വാഗതവും ട്രഷറര്‍ ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് മിഴിവേകി പ്രവിശ്യയിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളായ ദേവിക കലാക്ഷേത്ര, ദി കമ്പനി (ഷാരൂഖ്) , നാട്യാഞ്ജലി നൃത്ത കലാക്ഷേത്ര, സൗജന്യ ഡാന്‍സ് സ്‌കൂള്‍ അവതരിപ്പിച്ച മനോഹര നൃത്തങ്ങളും റഊഫ് ചാവക്കാട്, ദേവനന്ദ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളും ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. നൗഫല്‍ അവതരിപ്പിച്ച മാജിക് ഷോ സദസിന്റെ ശ്രദ്ധപിടിച്ച് പറ്റി.

നൂറ നിറാസ് അവതാരകയായ ടോപ്പേഴ്സ് അവാര്‍ഡില്‍ നബ ഫാത്തിമ ആഷിഫ് ഖുര്‍ആന്‍ പാരായണം നടത്തി. ഡിസ്പാക്ക് ഭാരവാഹികളായ തോമസ് തൈപ്പറമ്പില്‍, മുജീബ് കളത്തില്‍, ആഷിഫ് ഇബ്രാഹിം, അജീം ജലാലുദീന്‍, ഫൈസി വാറങ്കോടന്‍, ഇര്‍ഷാദ് കളനാട്, ഷിയാസ് കണിയാപുരം, നിസ്സാം യൂസഫ്, ജോയ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനസ് ബഷീര്‍, മുസ്തഫ പാവേല്‍, നാസ്സര്‍ കടവത്ത്, മജ്റൂഫ്, മുഹമ്മദ് റാഫി, ഷമീര്‍ വി.പി, ഷറഫുദീന്‍ കാസിം, മുഹമ്മദ് നിഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദേശിയ ഗാനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.
-
പടം: ഡിസ്പാക് സംഘടിപ്പിച്ച ടോപ്പേഴ്സ് അവാര്‍ഡ് പരിപാടിയില്‍ സുഫില്‍ തോമസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026