l o a d i n g

ഗൾഫ്

റിസയുടെ പത്താമത് ലഹരിവിരുദ്ധ പ്രതിജ്ഞ കാമ്പയിന്‍ ജൂണ്‍ 26ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2025

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ 'റിസ' യുടെ നേതൃത്വത്തില്‍ ജൂണ്‍ 26- ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിക്കുന്നു.ലോകാരോഗ്യസംഘടനയുടെ 'ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുക' എന്ന പ്രമേയം കൂടി ഉള്‍പ്പെടുത്തിയുള്ള റിസയുടെ ഈ വര്‍ഷത്തെ പ്രതിജ്ഞ മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, അറബി, ഉര്‍ദു , മറാത്തി, തെലുങ്, തമിഴ്, കന്നഡ, ഒഡീസി എന്നിങ്ങനെ പത്തു ഭാഷകളിലാണ്. വിവിധ രാജ്യങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 2012 മുതല്‍ റിസ നടത്തിവരുന്ന ഈ പരിപാടിയില്‍ വിവിധരാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നു. മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിസയുടെ കോഡിനേറ്റര്‍ മാര്‍ അതത് പ്രദേശങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിക്കും.

ഓണ്‍ലൈനില്‍ നടന്ന കാമ്പയിന്‍ സംഘാടക സമിതി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ . അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. എ.വി ഭരതന്‍, ഭാരത സര്‍ക്കാര്‍ ആയുഷ് വകുപ്പിലെ യോഗാവിഭാഗം കണ്‍സല്‍ട്ടന്റ് കുന്ദന്‍ലാല്‍ ഗൊത്വാള്‍, യു എന്‍ വോളണ്ടിയര്‍ ഡോ. റുക്‌സാന, കേണല്‍ ജൂലിയസ് റോക്ക്, ഷംനാദ് കരുനാഗപ്പള്ളി, (മീഡിയ ഫോറം പ്രതിനിധി), റിസാ സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ പദ്മിനി. യു. നായര്‍, മീര റഹ്‌മാന്‍, റിസ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അക്തര്‍ ഖുറൈശി, ഡോ. നജീബ് (ജിദ്ദ), ഡോ. രാജു വര്‍ഗീസ്, എഞ്ചിനീയര്‍ ജഹീര്‍, ജോര്‍ജുകുട്ടി മക്കുളത്ത് എന്നിവര്‍ പങ്കെടുത്തു.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടായി സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാപരിപാടിയില്‍ ഹിന്ദി മേഖല ഉള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാങ്ങളിെല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൂടി എത്തിക്കു വാനായാണ് ഇത്തവണ പത്തു ഭാഷകളില്‍ പ്രതിജ്ഞ തയാറാക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ട എല്ലാപേരും സഹകരിക്കണമെന്നും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും റിസാ കണ്‍വീനറും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. എസ്. അബ്ദുള്‍ അസീസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ, എ വി ഭരതന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012 -ല്‍ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച 'റിസ' 2020 മുതല്‍ യു എന്‍ ഒ ഡി സി യുടെ എന്‍ ജി ഒ പട്ടികയിലും യു എന്‍ ഡേറ്റാ ബേസിലും ഇടം നേടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ risa.skf@gmail.com എന്ന ഈ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026