l o a d i n g

ഗൾഫ്

ജിദ്ദ ഹിലാല്‍ എഫ്‌സി വെറ്ററന്‍സ് ടീം വിജയാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2025

ജിദ്ദ: ജിദ്ദയിലെ പ്രമുഖ വെറ്ററന്‍സ് ഫുട്‌ബോള്‍ ക്ലബ് ആയ ഹിലാല്‍ എഫ്‌സിയുടെ കഴിഞ്ഞ സീസണിലെ വിജയാഘോഷവും ടീം അംഗങ്ങള്‍ക്കുള്ള സ്വീകരണ യോഗവും ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 2024 - 2025 സീസണില്‍ ടീം പങ്കെടുത്ത എട്ട് ടൂര്‍ണമെന്റുകളില്‍ അഞ്ചെണ്ണത്തിലും ഫൈനലിസ്റ്റുകള്‍ ആവുകയും മൂന്ന് റണ്ണറപ്പും രണ്ട് ജേതാക്കളും ആയി ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീം കാഴ്ച വെച്ചത്.

ബഷീര്‍ വിപി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം വൈസ് പ്രസിഡന്റ് സലാം കാളികാവ് ഉദ്ഘാടനം ചെയ്തു. വെറ്ററന്‍സ് കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് നല്ലൊരു ഫുട്‌ബോള്‍ സംസ്‌കാരം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ട് വരുന്നതിനെ കുറിച്ച് വിശദമായി ഉല്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. MFA ചീഫ് പാട്രന്‍ ലത്തീഫ് എന്‍ കോണ്‍ഫര്‍ട്ട്, ACC ജിദ്ദ പ്രസിഡന്റ് മുജീബ് വിപി, ക്ലബ് പ്രതിനിധികളായ ഷംസീര്‍ മമ്പാട്, അനീസ്, ജംഷാദ്, മുന്‍സില്‍, ഹംസ, അഷ്‌റഫ്, ഹാരിസ് മമ്പാട്, റഷീദ് പാണ്ടിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിഫ് വൈസ് ക്യാപ്റ്റന്‍ ഖലീല്‍ സ്വാഗതവും ടീം മാനേജര്‍ മിഥ്‌ലാജ് നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026