l o a d i n g

ഗൾഫ്

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

തിരുവനന്തപുരം: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന ഇറാന്‍ ഖത്തറിലെ അമേരിക്കന്‍ വ്യോമത്താളത്തിനുനേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൡനിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. നിരവധി യാത്രക്കാര്‍ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്.

കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതരും അറിയിച്ചു. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ വിമാനക്കമ്പനികളുടെ സൈറ്റുകള്‍ പരിശോധിക്കുകയും വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. കൊച്ചി ദോഹ എയര്‍ ഇന്ത്യ വിമാനം, കൊച്ചി ദുബായ് ഫ്‌ലൈറ്റ് ജെറ്റ്, അബുദാബിയിലേക്കുള്ള ഇന്‍ഡികോ, റാസര്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ, മസ്‌കത്തിലേക്കും, തിരിച്ചുമുള്ള ഇന്‍ഡിഗോ, ബഹ്‌റൈന്‍ ഇന്‍ഡിഗോ, ദുബായില്‍നിന്നുള്ള സ്‌പൈസ് ജെറ്റ്, അബുദബായില്‍നിന്നുള്ള ഇന്‍ഡിഗോ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യ, കുവൈത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദോഹ-കൊച്ചി എയര്‍ ഇന്ത്യ, ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മസ്‌കത്തില്‍നിന്നും, കുവൈത്തില്‍നിന്നുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങളാണ് കൊച്ചില്‍നിന്നു റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026