l o a d i n g

ഗൾഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും, വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടി -റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

റിയാദ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയ തിളക്കം പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും, വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തില്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ട് ആദ്യം മുതല്‍ അവസാനം വരെ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്‌കാരിക പ്രവര്‍ത്തകരായ സൈബര്‍ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വര്‍ഗീയ ധ്രുവീകരണങ്ങള്‍ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നല്‍കിയ സ്വീകാര്യതയാണ് ഈ തിളക്കമാര്‍ന്ന വിജയമെന്നും, അതോടൊപ്പം എല്‍ഡിഎഫിന്റെ ഈ പരാജയം വരാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ടെസ്റ്റ് ഡോസ് മാത്രമാണന്നും റിയാദ് ഒഐസിസി.

ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ റിയാദിലെ പ്രധാന ഭാരവാഹികളടക്കം ആഴ്ചകളോളം മണ്ഡലത്തിലുടനീളം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വിവിധ കണ്‍വെന്‍ഷനുകളും, ഭവന സന്ദര്‍ശനങ്ങള്‍ നടത്തിയും ചിട്ടയോടെയുള്ള പ്രവര്‍ത്തനം നടത്തിയിരുന്നു. അതുകൊണ്ട് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്തുകളിലേക്കും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാക്കാന്‍ സാധിക്കുമെന്നും റിയാദ് ഒഐസിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026