l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങള്‍ക്കായി കവിത രചന മത്സരം സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ജിദ്ദ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു എം എഫ് ) ജിദ്ദ-സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.
പിതൃ ദിനാചരണത്തിന്റെ (Father's Day) ഭാഗമായാണ് കവിതാ രചന മത്സരം സംഘടിപ്പിക്കുന്നത്. ഡബ്ലിയു എം എഫ് അംഗങ്ങളായിട്ടുള്ള ആഗോള പ്രവാസീ മലയാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും തിരഞ്ഞെടുക്കപ്പെടുന്ന കവിതകള്‍ ഡബ്ലിയു എം എഫ് ന്റെ വിശ്വ കൈരളി മാഗസിനിലും പ്രസിദ്ധീകരിക്കും്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍

1. കവിതയുടെ പ്രമേയം ''എന്റെ അച്ഛന്‍''
2. കവിത മലയാളത്തിലായിരിക്കണം.
3. കവിതയ്ക്ക് ചുരുങ്ങിയത് 12 വരികള്‍ എങ്കിലും ഉണ്ടായിരിക്കണം.
4. കവിതകള്‍ അയക്കുമ്പോള്‍ രചയിതാവിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, നിലവില്‍ ഏത് രാജ്യത്തു വസിക്കുന്നു, നിലവില്‍ അംഗത്വമുള്ള കൗണ്‍സിലിന്റെ പേര്, മെമ്പര്‍ഷിപ് നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
5. കവിത മൗലികമായിരിക്കണം . വിവര്‍ത്തനം, ആശയ ചോരണം എന്നിവ പാടില്ല എന്നതും സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. അത്തരം കവിതകള്‍ നിരാകരിക്കുന്നതാണ് .
6. കവിതകള്‍ PDF ഫയല്‍ ആയി wmfjeddah@gmail.com എന്ന ഈമെയിലിലേക്കു അയച്ചു തരേണ്ടതാണ്
7. വിജയികളുടെ കവിതകള്‍ വിശ്വ കൈരളി മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
8. കവിതകള്‍ അയക്കേണ്ട അവസാന തീയതി ജൂലൈ 30, 2025
9. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സായ് നസീര്‍ വാവക്കുഞ്ഞ് (+966567938742), സജി കുര്യാക്കോസ്
(+966503007018) എന്നിവരെ ബന്ധപ്പെടാം. Email:wmfjeddah@gmail.com

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026