l o a d i n g

കായികം

ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ജിദ്ദ: റിഹാബിലെ ഫൈസലിയ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് നടന്ന തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ല്യു.എ. ജിദ്ദ) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025ന് ആവേശകരമായ പരിസമാപ്തി. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ പ്രൊഫഷണല്‍ ഗ്രൂപ്പില്‍ നിഷാദ്. പി. - ബുജൈര്‍ സഖ്യവും, അമച്വര്‍ ഗ്രൂപ്പില്‍ മുഹമ്മദ് ഷമീം - അലിയാസര്‍ സഖ്യവും ബിഗിനേഴ്സ് ഗ്രൂപ്പില്‍ മാസിന്‍ മുഹമ്മദ് - അര്‍ഷദ് സഖ്യവും ചാമ്പ്യന്മാരായി.

പ്രൊഫഷണല്‍ ഗ്രൂപ്പില്‍ മുഹമ്മദ് ശര്‍ഷാദ് - ഫഹദ് സഖ്യവും, അമച്വര്‍ ഗ്രൂപ്പില്‍ അഷ്റഫ് ഇബ്രാഹിം - അനസ് ഇടിക്കിലകത്ത് സഖ്യവും, ബിഗിനേഴ്സ് ഗ്രൂപ്പില്‍ റയൂഫ് യൂസുഫ് - ശമല്‍ സഖ്യവും അത്യുജ്ജ്വല പോരാട്ടത്തിനൊടുവില്‍ രണ്ടാം സ്ഥാനക്കാരായി.

പതിനെട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ഫാദില്‍ അനീസിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ് അര്‍ഷദ് അച്ചാരത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മഖ്ബൂല്‍.കെ.കെ. സ്വാഗതം പറഞ്ഞു. സലീം.വി.പി. ആശംസ നേര്‍ന്നു.

ഇവന്റ്‌സ് ഹെഡ് സംഷീര്‍.കെ.എം. അധ്യക്ഷത വഹിച്ച സമ്മാനദാനച്ചടങ്ങിന് മഖ്ബൂല്‍ നേതൃത്വം നല്‍കി. അര്‍ഷദ്, ദാവൂദ് കൈദാല്‍, മുഹമ്മദ് നിര്‍ഷാദ്, സംഷീര്‍. കെ.എം., റിജാസ് അസ്സൈന്‍, അബ്ദുല്‍ റാസിഖ്.വി.പി. എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സിയാദ് കിടാരന്‍, ജസീം ഹാരിസ്, സഹനാസ് ബക്കര്‍, സുബ്ഹാന്‍, ഹസന്‍ സഫറുള്ള, അബുബക്കര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026