l o a d i n g

ഗൾഫ്

ജിദ്ദ അഡ്വാന്‍സ്ഡ് മീഡിയയുടെ സംഗീത സന്ധ്യ അവിസ്മരണീയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2025

ജിദ്ദ- ജിദ്ദയില്‍ അഡ്വാന്‍സ്ഡ് മീഡിയ സംഘടിപ്പിച്ച സംഗീത പരിപാടി അവിസ്മരണീയമായി. ഷറഫിയ ചെന്നൈ എക്‌സ്പ്രസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സംഗീത വിരുന്ന് രാഗലയം-2 പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ വാസു വെള്ളത്തേടത്ത് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഗായകരായ സിക്കന്ദര്‍ അലി, ലത്തീഫ് ബാബു, നാസര്‍ മോങ്ങം, ആയിഷ നാസര്‍, റൈസ, ഷമീം ശ്രീലങ്ക, ഫസായിര്‍ ശ്രീലങ്ക, അംജദ് ഖാന്‍, ഖമറുദ്ദീന്‍ ലുലു എന്നിവരുടെ ഗാനങ്ങള്‍ സദസ്സിനെ ആവേശത്തിലാക്കി. സിക്കന്ദര്‍ ആലപിച്ച മേരാ മെഹ്ബൂബ്.. വീണ്ടും പാടാന്‍ ആസ്വാദകര്‍ ആവശ്യപ്പെട്ടു.
നൗഷാദ് ചാത്തല്ലൂര്‍ സ്വാഗതം പറഞ്ഞു. മീഡിയ ഡയറക്ടര്‍ അഷ്‌റഫ് അഴീക്കോട് മീഡിയ നിയന്ത്രിച്ചു. ഗഫൂര്‍ കൊണ്ടോട്ടി കോര്‍ഡിനറ്ററായിരുന്നു. ജാഫറലി പാലക്കോട്, ബശീര്‍ അലി പരുത്തിക്കുന്നന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഇത്തരം പരിപാടികള്‍ പ്രവാസ ജീവിതത്തില്‍ കുളിര്‍ മഴയാണെന്ന് തമിഴ് മണ്ഡലം പ്രസിഡണ്ട് ഖാജ അഭിപ്രായപ്പെട്ടു.

അഡ്വാന്‍സ്ഡ് മീഡിയ സംഗീതത്തിന് മുന്‍തൂക്കം നല്‍കി സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടികള്‍ക്ക സി.എച്ച്. ബശീര്‍, അശ്‌റഫ് കാലിക്കറ്റ്, സുബൈര്‍ ആലുവ തുടങ്ങിയവര്‍ എല്ലാ വിധ പിന്തുണയും അറിയിച്ചു. സംഗീതത്തിന്റെ മാന്ത്രികതയിലൂടെ പ്രേക്ഷകരെ നോസ്റ്റാള്‍ജിക് യാത്രയിലേക്ക് കൊണ്ടുപോകുന്നതായിരുന്നു വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍.

90-കളിലെയും 2000-കളിലെയും ഗാനങ്ങള്‍ പ്രേക്ഷകരെ യൗവനത്തിന്റെ സുവര്‍ണകാലത്തേക്ക് തിരികെ കൊണ്ടുപോയി. ഓരോ ഗാനത്തിനൊപ്പവും കാണികള്‍ ഒരുമിച്ച് പാടി. സ്റ്റേജിന്റെ വെളിച്ചവും ശബ്ദവ്യവസ്ഥയുടെ മികവും ആസ്വാദകരുടെ അനുഭവം മികിച്ചതാക്കി. വര്‍ണാഭമായ LED പശ്ചാത്തലം അഡ്വാന്‍സ്ഡ് മീഡിയയുടെ സവിശേഷതയാണ്. എല്ലാ വിധ പരിപാടികളും നടത്താന്‍ തങ്ങള്‍ സജ്ജമാണെന്നും 0562634824 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മീഡിയ കണ്‍വീനര്‍ അഷ്‌റഫ് അഴീക്കോട് അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026