l o a d i n g

ഗൾഫ്

സര്‍വിസ് ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ വ്യോമപാതകള്‍ തുറന്ന സാഹചര്യത്തില്‍ തങ്ങളുടെ മിക്ക സര്‍വിസുകളും ഇന്നു (ജൂണ്‍ 25) മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തേ റദ്ദാക്കിയ, യൂറോപ്പിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങളും സര്‍വിസ് തുടങ്ങി. യു.എസിന്റെ കിഴക്കന്‍ തീരത്തേക്കും കാനഡയിലേക്കുമുള്ള സര്‍വിസുകളും ഉടന്‍ തുടങ്ങും.

പശ്ചിമേഷ്യന്‍ സംഘര്‍ഷം മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി ഈ മേഖലകളിലേക്ക് സര്‍വിസ് റദ്ദാക്കിയത്. പശ്ചി മേഷ്യയിലെ സാഹചര്യം പരിഗണിച്ച് ഈ മേഖലയിലേക്കുള്ള സര്‍വിസുകള്‍ ക്രമീകരിക്കേണ്ടിവരും എന്നതാണ് പൊതുവില്‍ വിമാനക്കമ്പനികള്‍ സ്വീകരിക്കുന്ന നിലപാട്. സര്‍വീസുകള്‍ പഴയ നിലയിലേക്കു മടങ്ങാന്‍ തുടങ്ങിയതോടെ വിമാനത്താവളങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള സര്‍വീസ് റദ്ദാക്കലിനെത്തുടര്‍ന്ന് നിരവധി പേര്‍ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും കുടുങ്ങിക്കിടക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026