l o a d i n g

കേരള

ജിദ്ദ - എടവണ്ണ മഹല്ല് കമ്മറ്റി അവാര്‍ഡ് ദാനം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

എടവണ്ണ : പ്ലസ് 2, എസ്.എസ്.എല്‍.സി, USS, മദ്രസ്സ പൊതുപരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയ എടവണ്ണ മഹല്ല്ല്‍ നിന്നും ജിദ്ദയിലുളള പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും കുട്ടികളെ ജിദ്ദ - എടവണ്ണ മഹല്ല് കമ്മറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. എടവണ്ണ കടവത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 43 ഓളം കുട്ടികളെ ആദരിച്ചു.

ചടങ്ങില്‍ ഇക്ബാല്‍ മാസ്റ്റര്‍ സ്വാഗതം പറയുകയും കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. സാദിഖ് വി. പി. അധ്യക്ഷത വഹിച്ചു. എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ലോക പ്രശസ്ത ഗവേഷണ സ്ഥാപനമായ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന എടവണ്ണക്കാരനായ Dr. Ghanim Fajish പങ്കെടുക്കുകയും കുട്ടികളുമായി ഗവേഷണ വിഷയങ്ങളില്‍ സംവദിക്കുകയും ചെയതു. എടവണ്ണ മണ്ഡലം KNM പ്രസിഡന്റ് പ്രൊഫ. അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. എംപിഅബ്ദുള്‍കരീം സുല്ലമി ലഹരിക്ക് എതിരെ ഉത്‌ബോധന പ്രസംഗം നടത്തി. സമീര്‍ കടവത്ത് നന്ദി പറഞ്ഞു. ചടങ്ങ് സക്കീര്‍, സാജിദ് ബാബു, ആരിഫ്, ഷൈജു , ശാഫി മരുന്നന്‍, റാഫി മതാരി, അഹമ്മദ് കുട്ടി പാലപ്പെറ്റ എന്നിവര്‍ നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026