l o a d i n g

ഗൾഫ്

കോട്ടയം സ്വദേശിനിയായ നഴ്സ് ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

ജിസാന്‍: കോട്ടയം സ്വദേശിനിയായ നഴ്സ് ഹൃദയാഘാതം മൂലം ജിസാന്‍ അല്‍ദര്‍ബില്‍ നിര്യാതയായി. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ജിസാന്‍ അല്‍ഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് അനുഷ്മ ആനന്ദാണ് (42) മരിച്ചത്. കോട്ടയം തോട്ടയ്ക്കാട് സന്ധ്യാ സദനത്തില്‍ സന്തോഷ് കുമാര്‍ സുകുമാരന്റെ ഭാര്യയാണ്. ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അനുഷ്മയ്ക്ക് ഹൃദയാഘാതമുണ്ടാകുകയും ഉടന്‍ അന്ത്യം സംഭവിക്കുകയുമായിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ആകസ്മിക വിയോഗമുണ്ടായത്.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി ജിസാനില്‍ നഴ്സായിരുന്നു അനുഷ്മ. ഭര്‍ത്താവ് സന്തോഷ് കുമാറും ഏക മകളും നാട്ടിലാണ്. ബ്രഹ്‌മാനന്ദന്‍- ഐഷാ ബായി ദമ്പതികളുടെ മകളാണ്. അല്‍ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലയ്ക്കുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അല്‍ദര്‍ബ് ഏരിയ ഭാരവാഹികള്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026