l o a d i n g

കായികം

സുലൈ എഫ്.സി സൂപ്പര്‍ കപ്പ് സെമി, ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

റിയാദ്: എക്യുഎസ് അഡ്വര്‍ടൈസിങ് കമ്പനി മുഖ്യ പ്രയോജകരായി സുലൈ എഫ്.സി റിയാദ് സംഘടിപ്പിക്കുന്ന ഒന്നാമത് സൂപ്പര്‍ കപ്പിന്റെ സെമി ലൈന്‍അപ്പ് ആയി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 12 ടീം പുറത്തായി 4 ടീം സെമിയില്‍ പ്രവേശിച്ചു. മാസങ്ങളായി റിയാദില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ നടക്കാത്തത് കൊണ്ട് വന്‍ ഫുട്‌ബോള്‍ ആരാധകരാണ് അല്‍ ഇസ്‌കാന്‍ സ്‌റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഫവാസ് (റോയല്‍ ഫോക്കസ് ലൈന്‍ എഫ് സി), നിഷാന്‍ (റിയാദ് ബ്ലാസ്റ്റേഴ്സ്), ആഷിഖ് (അസീസിയ്യ സോക്കര്‍), സോമു (ആസ്റ്റര്‍ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി) ജിന്‍ഷാദ് (എഫ്.സി ദാറുല്‍ ബൈല), സഫ്വാന്‍ (പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്), റിസ്വാന്‍ (റെയിന്‍ബൊ എഫ്.സി), ഷിബില്‍ (റിയാദ് ബ്ലാസ്റ്റേഴ്സ്), അഖില്‍ (യൂത്ത് ഇന്ത്യ എഫ്.സി), സഹദ് അക്കായ് (എഫ്.സി ദാറുല്‍ ബൈല) എന്നിവര്‍ വിവിധ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി പുരസ്‌കാരങ്ങള്‍ നേടി.
ടൂര്‍ണമെന്റ് എക്യുഎസ് അഡ്വര്‍ടൈസിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അനീഷ് കിക്ക് ഓഫ് ചെയ്തു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ വിശിഷ്ടാതിഥി ആയിരുന്നു. വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ & ലോജിസ്റ്റിക് കമ്പനി പ്രധിനിധികളായ അര്‍ഷാദ്, അന്‍ഷിഫ്, സാബിത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ സൂപ്പര്‍ കപ്പിലേക്കുള്ള വിന്നേഴ്സ് പ്രൈസ് മണി എക്യുഎസ് അഡ്വര്‍ടൈസിങ് കമ്പനിയും റണ്ണേഴ്സ് പ്രൈസ് മണി ഹനാദി ട്രേഡിങ്ങ് കമ്പനിയും എല്ലാ മത്സരങ്ങളിലുമുള്ള മാന്‍ ഓഫ് ദി മാച്ച് ഗിഫ്റ്റ് ഷിനു കാര്‍ മെയിന്റ്റനന്‍സും അറേബ്യന്‍ ആക്സസും ആണ് സ്‌പോണ്‍സര്‍ ചെയ്തത്. വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ & ലോജിസ്റ്റിക് കമ്പനിയുടെ വളണ്ടിയര്‍ക്കുള്ള ജേഴ്സി ഗ്രൗണ്ടില്‍ വെച്ച് ക്ലബ് പ്രധിനിധി നഫീര്‍, റഫീഖ് എന്നിവരില്‍ നിന്നും വളണ്ടിയ ക്യാപ്റ്റന്‍ അബ്ദുല്ല എന്നിവര്‍ ഏറ്റുവാങ്ങി.

നിബു സകീര്‍ (എം.ഡി ബ്രദേഴ്സ് ഗ്രൂപ്പ് സൗദി അറേബ്യ), അര്‍ഷാദ് (വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ & ലോജിസ്റ്റിക് കമ്പനി), റിഫ പ്രധിനിധികളായ ബഷീര്‍ ചേലേമ്പ്ര, സൈഫു കരുളായി, ശകീല്‍ എന്നിവരും ജലീല്‍, സകരിയ, ഹാഷിഫ്, ശകീല്‍, ഫര്‍ഹാന്‍, അബു, കബീര്‍, അഫ്രിഡ്, സഫു, യൂസുഫ്, റിസ്വാന്‍, ഷബീര്‍ അലി, ശുകൂര്‍, അമീന്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരെ പരിചയപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അസീസിയ്യ സോക്കര്‍, ഫ്യൂചര്‍ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായും ഈത്താര്‍ ഹോളിഡേയ്സ് റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, എഫ്.സി ദാറുല്‍ ബൈലയുമായും ഏറ്റുമുട്ടും.

സഫ മക്ക പോളിക്ലിനിക് ആണ് മെഡിക്കല്‍ ചെയ്തത്. റിഫ റഫറിങ് പാനല്‍ മെമ്പര്‍മാരായ നാസര്‍ എടക്കര, അമീര്‍ അലി, ശരീഫ്, അന്‍സാര്‍, മാജിദ് എന്നിവര്‍ കളികള്‍ നിയന്ദ്രിച്ചു. നിഷാദ്, നൗഷാദ് ചക്കാല, ഷബീര്‍, അബ്ദു, ഹബീബ്, ഷഹല്‍ എന്നിവര്‍ ടെക്‌നിക്കലും നിയന്ത്രിച്ചു. തുഫൈല്‍, അനീസ്, ഇര്‍ഷാദ്, മിനാജ്, അനസ്, അറഫാത്ത്, റിച്ചു, സുനീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ : സെമിയില്‍ എത്തിയ 4 ടീമുകള്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026