l o a d i n g

ഗൾഫ്

പി.വി മുഹമ്മദ് മൗലവിക്ക് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2025

ദോഹ: കെഎംസിസി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെര്‍മാന്‍ പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. നാലരപ്പതിറ്റാണ്ടായി ഖത്തറില്‍ പ്രവാസിയായ പിവി മുഹമ്മദ് മൗലവി കെഎംസിസിയുടെ വിവിധ ഘടകങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചാണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ തുടക്ക കാലം മുതലേ നേതൃപരമായ പങ്ക് വഹിക്കുന്ന പിവി ആത്മാര്‍ത്ഥതയുടെയും നിഷ്‌കളങ്കതയുടെയും പര്യായമാണെന്നും, ശിഷ്ട കലം പാര്‍ട്ടിക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെഎംസിസി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എംപി ഷാഫി ഹാജി, വേള്‍ഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ സി വി ഖാലിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി വി യെ കുറിച്ചുള്ള ഗാനം മന്‍സൂര്‍ മണ്ണാര്‍ക്കാട് ആലപിച്ചു, പി വിയുടെ ജീവിത ചരിത്ര ഡോക്യുമെന്റ് പ്രദര്‍ശിപ്പിച്ചു. കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഉള്‍പ്പടെ വിവിധ ഘടകങ്ങള്‍ പി.വിക്ക് സ്‌നേഹാദരങ്ങള്‍ നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. നിയാസ് ഹുദവി ഖിറാഅത്ത് പാരായണം ചെയ്തു. ഭാരവാഹികളായ അന്‍വര്‍ ബാബു , റഹിം പാക്കഞ്ഞി, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, ഷംസുദീന്‍ വാണിമേല്‍ നേതൃത്വം നല്‍കി. ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍,വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026