l o a d i n g

ഗൾഫ്

മക്കയില്‍ കഅബയെ പുതിയ കിസ്‌വ അണിയിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

മക്ക: പരിശുദ്ധ കഅ്ബയെ പുതിയ പുടവ (കിസ്വ) അണിയിച്ചു. മുഹറം ഒന്നായ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കിസ്‌വ അണിയിക്കല്‍ ചടങ്ങു നടന്നത്. കറുത്ത ശുദ്ധമായ പ്രകൃതിദത്ത പട്ട് ഉപയോഗിച്ചാണ് കിസ്വ നിര്‍മിച്ചിരിക്കുന്നത്. ഇതിന് 14 മീറ്റര്‍ ഉയരവും 12 മീറ്റര്‍ നീളവുമാണുള്ളത്. 1,415 കിലോഗ്രാമാണ് കിസ് വയുടെ ഭാരം. 120 കിലോഗ്രാം സ്വര്‍ണം വെള്ളി നൂലുകള്‍, 60 കലോഗ്രാം ശുദ്ധമായ വെള്ളി, 825 ഗ്രാം പട്ട്, 410 കിലോ ഗ്രാം അസംസ്‌കൃത പരുത്തി എന്നിവ ഉപയോഗിച്ചാണ് കിസ് വ നിര്‍മിക്കുന്നത്. 154 വിദഗ്ധ തൊഴിലാളികളാണ് കിസ് വ മാറ്റത്തില്‍ പങ്കെടുത്തത്. കിങ് അബ്ദുല്‍ അസീസ് കിസ് വ കോംപ്ലക്സില്‍നിന്ന് പ്രത്യേക ട്രെയിലറിലാണ് കിസ്വ മക്ക മസ്ജിദുല്‍ ഹറാമില്‍ എത്തിച്ചത്. ഇതിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് പഴയ കിസ്വയുടെ സ്വര്‍ണം പൂശിയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായിക്കിയിരുന്നു.

11 മാസം കൊണ്ടാണ് ഉമ്മുല്‍-ജൂദിലെ കിസ്വ നിര്‍മാണശാലയായ കിങ് അബ്ദുല്‍ അസീസ് കോംപ്ലക്സില്‍ കിസ്‌വ നിര്‍മാണം പൂര്‍ത്തിയായത്. ഹിജ്‌റ 1447ന്റെ തുടക്കമാണ് മുഹറം ഒന്ന്. മുഹറം ഒന്നിനാണ് എല്ലാവര്‍ഷവും കിസവ മാറ്റം. നിര്‍മാണം പൂര്‍ത്തിയായ പുതിയ പുടവ കഅ്ബയെ അണിയിക്കാനായി ഈ മാസം ഏഴിനാണ് മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അല്‍ കഅ്ബയുടെ സുക്ഷിപ്പുകാരന്‍ അബ്ദുല്‍മലിക് ബിന്‍ ത്വഹ അല്‍ശൈബിക്ക് കൈമാറിയത്. കൈമാറ്റ രേഖയില്‍ ഹജ്ജ്, ഉംറ മന്ത്രിയും ഇരുഹറം ജനറല്‍ പ്രസിഡന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅയും അബ്ദുല്‍മലിക് ബിന്‍ ത്വഹ അല്‍ശൈബിയും ഒപ്പുവെക്കുകയും ചെയ്തിരുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026