l o a d i n g

ഗൾഫ്

ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ ഒഐസിസി കിഴക്കന്‍ പ്രാവിശ്യാ മലപ്പുറം ജില്ലാ കമ്മിറ്റി വിജയാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ദമാം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഐതിഹാസികമായ വിജയത്തില്‍ ഒഐസിസി കിഴക്കന്‍ പ്രാവിശ്യാ മലപ്പുറം ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി. ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണിത്. പിണറായിയും മരുമകനും അടങ്ങുന്ന കോക്കസ് നടത്തുന്ന ഭരണത്തെ കേരളത്തിലെ ജനത എത്രമാത്രം വെറുത്തു എന്നതിന്റെ അവസാനത്തെ തെളിവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തി.

ഇടതു ദുര്‍ഭരണം അവസാനിക്കുന്നതിന്റെ തുടക്കമാണ് ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുകൊണ്ട് യുഡിഎഫ് തുടങ്ങിവച്ചതെന്നും. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണിയുടെ വമ്പന്‍ വിജയത്തിലേക്കുള്ള നാന്ദി കുറിക്കലാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും വിജയാഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദമാം ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന വിജയാഘോഷത്തില്‍ വനിതാ പ്രവര്‍ത്തകരും കുടുംബിനികളുമടക്കം നിരവധി ഒഐസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും താളം ചവിട്ടിയും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവച്ചു. ജില്ലാ പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ ഷാഹിദ് കൊടിയേങ്ങല്‍, അഷ്‌റഫ് കൊണ്ടോട്ടി,ട്രഷറര്‍ ഷൗക്കത്തലി വെള്ളില എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഗ്ലോബല്‍ കമ്മിറ്റി അംഗം ഹമീദ് കൊണ്ടോട്ടി, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, വൈസ് പ്രസിഡന്റ് റഫീക്ക് കൂട്ടിലങ്ങാടി,ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, ഗ്ലോബല്‍ കമ്മിറ്റി അംഗം ഹനീഫ റാവുത്തര്‍, സംഘടനാ ചുമതലയുള്ള റീജണല്‍ ജനറല്‍ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡണ്ട് മാരായ കരീം പരുത്തിക്കുന്നന്‍,ഷിജിലാ ഹമീദ്, സിന്ധുബിനു, നൗഷാദ് തഴവ, ഷംസ് കൊല്ലം,ട്രഷറര്‍ പ്രമോദ് പൂപ്പാല, ഓഡിറ്റര്‍ ബിനു പി ബേബി,ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, സെക്രട്ടറിമാരായ ആസിഫ് താനൂര്‍, നിഷാദ് കുഞ്ചു, സുരേന്ദ്രന്‍ പയ്യന്നൂര്‍,രാധിക ശ്യാംപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല തൊടിക, മുസ്തഫ പള്ളിക്കല്‍ ബസാര്‍, മുസ്തഫ ചേലക്കോടന്‍, ജയേഷ്, വനിതാവേദി വൈസ് പ്രസിഡണ്ട് മാരായ അര്‍ച്ചന അഭിഷേക്, റൂബി അജ്മല്‍, ജനറല്‍ സെക്രട്ടറി സലീന ജലീല്‍ ജില്ലാ പ്രസിഡണ്ട് മാരായ ബിനു പുരുഷോത്തമന്‍, ശ്യാം പ്രകാശ്, അന്‍വര്‍,ജലീല്‍,ഹക്കീം,മുരളി, സാജിത് കാക്കൂര്‍, ജമാല്‍, ആസാദ്, സുബൈര്‍, മുജീബ് കളത്തില്‍ തുടങ്ങിയവര്‍ വിജയാഹ്ലാദ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026