l o a d i n g

ഗൾഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ജിദ്ദയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ജിദ്ദ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്, ജിദ്ദ പ്രവാസി യു.ഡി.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വിജയഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
നിരവധി ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു . പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ചേര്‍ത്തു പിടിക്കുന്ന ജാഗ്രതയും, ആവേശവും പ്രതിഫലിക്കുന്നതായിരുന്നു ആഘോഷ പരിപാടികള്‍. നിലമ്പൂരിലെ ഈ വിജയം കേവലം ഒരു ഉപ തിരഞ്ഞെടുപ്പ് വിജയമല്ല എന്നും അധികാര ദുര്‍വിനിയോഗവും, അഴിമതിയും, കെടുകാര്യസ്ഥതയും ജനദ്രോഹ നയങ്ങളും മുഖമുദ്രയാക്കിയ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനെതിരെയുള്ള ശക്തമായ ജനവികാരമാണെന്നും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ തുടര്‍ചലനങ്ങള്‍ പ്രതിഫലിക്കുമെന്നും, വന്‍ഭൂരിപക്ഷത്തോടു കൂടി യു.ഡിഎ.ഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളില്‍ ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിജയഗാനങ്ങള്‍ ആലപിച്ചും, നാട്ടില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓഡിറ്റോറിയത്തെ ഇളക്കി മറിച്ചു. പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്ത് ആഘോഷ പരിപാടികള്‍ മാധുര്യമേറിയതാക്കി. സംഘാടക മികവിന്റെയും സംഘടനാ ബോധത്തിന്റെയും അതിലുപരി,
സാമൂഹിക ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായ ഈ ആഘോഷ പരിപാടി പ്രവാസി മലയാളികളുടെ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും വിളിച്ചോതുന്നതായിരുന്നു.

വിജയാഘോഷത്തില്‍ ജിദ്ദയിലെ പ്രശസ്ത ഗായകന്മാരായ നൂഹ് ബീമാപ്പള്ളി , സി പി മുജീബ് ,റഹീം കാക്കൂര്‍ എന്നിവര്‍ ഗാനാലാപനം നടത്തി.

അനസ് നിലമ്പൂര്‍, അബൂട്ടി പള്ളത്ത് അബൂബക്കര്‍ അരിമ്പ്ര, സി എം അഹമ്മദ് , യാസിര്‍ നായിഫ് , നാസര്‍ വെളിയംകോട് , ഉമ്മര്‍ മങ്കട, മുജീബ് പാക്കട, ഇസ്മയില്‍ മുണ്ടുപറമ്പ് ,ഇസ്മായില്‍ കൂരിപ്പൊയില്‍, ഫൈസല്‍ മക്കരപ്പറമ്പ, യു എം ഹുസ്സൈന്‍ മലപ്പുറം, സമീര്‍ പാണ്ടിക്കാട് , ഇസ്ഹാഖ് മാസ്റ്റര്‍, സി പി മുജീബ്,
അനീസ് , ലാലു മുസ്തഫ , സാജു റിയാസ്, റഫീഖ് കരുളായി, അമീന്‍ നിലമ്പൂര്‍, റാഫി വഴിക്കടവ് , ജലീല്‍ മാടമ്പ്ര , ഷബീര്‍ കല്ലായി, ഹിജാസ് നിലമ്പൂര്‍, ആഷിഖ് കല്ലായി, അബ്ദുറഹിമാന്‍ തേനാരി, ,കെ പി ഉസ്മാന്‍ , ഉസ്മാന്‍ പോത്ത്കല്ല് , നിസ്‌നു ഹുസ്സൈന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026