l o a d i n g

കേരള

ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചു, ആദ്യ വിമാനത്തിലെത്തിയ ഹാജിമാര്‍ക്ക് കരിപ്പൂരില്‍ വന്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ ആദ്യ വിമാനം ഇന്നലെ കരിപ്പൂരില്‍ ഇറങ്ങി. 170 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ കോഴിക്കോട് എത്തിയത്. ഇതില്‍ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. കൊച്ചി എംബാര്‍ക്കേഷനിലെ ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെയെത്തി. കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂണ്‍ 30ന് വൈകീട്ട് 5.05നാണ് എത്തുന്നത്.

കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമര്‍ക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. സംസം വിതരണം ഉദ്ഘാടനം ചെയ്തു.
തീര്‍ത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലഗേജുകള്‍ സുഖമമായി കൈകാര്യം ചെയ്യുന്നതിനും ഓരോ തീര്‍ത്ഥാടകനും 5 ലിറ്റര്‍ വീതം സംസം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും കുടിവെള്ളം/റിഫ്രഷ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യ വിമാനത്തിലെ ഹാജിമാരുടെ സ്വീകരണച്ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., എയര്‍പാര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്, സി.ഐ.എസ്.എഫ്. കമാണ്ടന്റ് ശങ്കര്‍റാവു ബൈറെഡ്ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-ഓപ്പറേഷന്‍സ് സുനിത വര്‍ഗീസ്, ഹജ് കമ്മിറ്റി മെമ്പര്‍മാരായ ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍കുട്ടി, അസ്‌കര്‍ കോറാഡ്, അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസ്സര്‍ അസ്സയിന്‍ പി.കെ., മുഹമ്മദ് ഷഫീഖ് (ഹജ്ജ്സെല്‍), യൂസുഫ് പടനിലം പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026