l o a d i n g

ഗൾഫ്

മാറുന്ന ലോകത്ത് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം; ഇമാം റാസി മദ്രസ പാരന്റ്‌സ് ഓറിയന്റേഷനും അനുമോദന സദസ്സും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ജിദ്ദ: കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് ഓര്‍മ്മപ്പെടുത്തിയും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും ഐ സി എഫ് ജിദ്ദ റീജ്യീണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഇമാം റാസി മദ്രസയുടെ ആഭിമുഖ്യത്തില്‍ പാരന്റ്‌സ് ഓറിയന്റേഷനും അനുമോദന സദസ്സും സംഘടിപ്പിച്ചു. ശറഫിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഐ സി എഫ് ജിദ്ദ റീജ്യീണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ കലാം അഹ്‌സനി അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്തെ തിരക്കിട്ട ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മക്കളുടെ പഠനകാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റസിന്‍ യാസര്‍ ഖിറാഅത്ത് നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന പാരന്റ്‌സ് ഓറിയന്റേഷന്‍ സെഷനുകള്‍ വിജ്ഞാനപ്രദമായി. 'ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ഐ സി എഫ് റീജിയണല്‍ പ്രസിഡന്റ് യഹിയ ഖലീല്‍ നൂറാനി ക്ലാസ്സിന് നേതൃത്വം നല്‍കി. ഭൗതികതയിലും സാങ്കേതിക വിദ്യയിലും ലോകം അതിവേഗം മുന്നോട്ട് കുതിക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത് ധാര്‍മികവും ആത്മീയവുമായ ശിക്ഷണമാണ്. ശരിയായ ദിശാബോധമില്ലാത്ത അറിവ് അപകടകരമാണ്. മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് ഒരു സമൂഹം രൂപപ്പെടുന്നത് എന്നദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്, 'ഗുഡ് പാരന്റിംഗ്: അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍ ഐ സി എഫ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി സൈദലവി മാസ്റ്റര്‍ സംസാരിച്ചു. രക്ഷിതാക്കളുമായി സംവദിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ക്ലാസ് ഏറെ പ്രശംസ പിടിച്ചുപറ്റി. മക്കള്‍ക്ക് ആവശ്യമായതെല്ലാം വാങ്ങിക്കൊടുക്കുന്നതിനപ്പുറം, അവരുടെ മനസ്സ് അറിയുന്ന ഒരു നല്ല സുഹൃത്തായി മാറാന്‍ ഓരോ രക്ഷിതാവിനും കഴിയണം. തിരക്കിട്ട പ്രവാസ ജീവിതത്തിനിടയിലും മക്കളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മുടെ സാമീപ്യവും സ്‌നേഹവുമാണ് അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും ഈ വര്‍ഷത്തെ പത്താം തരം, പ്ലസ് ടു, മദ്രസ പൊതുപരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെയും രക്ഷിതാക്കളുടെ പിന്തുണയെയും സംഘാടകര്‍ അഭിനന്ദിച്ചു. അതോടൊപ്പം, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ സി എഫ് ജിദ്ദ റീജിയണ്‍ നടത്തിയ പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചന, വിവിധ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

ഇമാം റാസി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി. മദ്രസ ഭാരവാഹികളും അധ്യാപകരും ഐ സി എഫ് പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി സ്വാഗതവും സൈദ് കൂമണ്ണ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026