l o a d i n g

സാംസ്കാരികം

സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം -ജോസഫ് അതിരുങ്കല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

റിയാദ്: ഗല്‍ഫിലെ മറ്റ് രാജ്യങ്ങളിലെ സാഹിത്യവും സാംസ്‌കാരികവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റിയാദില്‍ ഇത്തരം കാര്യങ്ങള്‍ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും പ്രമുഖ പ്രവാസ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാന്‍ ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ വാരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബത്ത്ഹയിലെ ഡി പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാന്‍ ഇന്ത്യഫോറം ചെയര്‍മാന്‍ വി.കെ.റഫീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണവും മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണവും നടത്തി. റിയാദ് എന്‍.ആര്‍.കെ ഫോറം മുന്‍ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് ഖാന്‍ സ്വാഗതവും മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി നന്ദിയും പറഞ്ഞു. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ദിശ സൗദി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കനകലാല്‍, സാമൂഹ്യ പ്രവര്‍ത്തകനും മോട്ടിവേറ്ററുമായ ഇബ്രാഹിം സുബുഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂര്‍, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, മുജീബ് ഉപ്പട, നൂറുദീന്‍ കൊടുങ്ങല്ലൂര്‍, ഗഫൂര്‍ കൊയിലാണ്ടി, സലിം അര്‍ത്തിയില്‍, ബാലു കുട്ടന്‍, അഷറഫ് കായംകുളം, റാഫി പാങ്ങോട്, റാഷിദ് ദയ, അന്‍സര്‍ വര്‍ക്കല, മുസ്തഫ പാലക്കാട്, റിയാസ് ചിങ്ങത്ത്, റഫീക്ക് പാലക്കാട്, അഹമ്മദ് ഷബീര്‍, സജീര്‍ ഖാന്‍ ചിതറ, മജീദ് ചെമ്മാട് , ഷിഹാബ് തൊണ്ടിയില്‍, ഷെരീക്ക് തൈക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026