l o a d i n g

ഗൾഫ്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

കൊച്ചി: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) എല്ലാ മാസവും സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ (റെസിഡന്‍ഷ്യല്‍) ഭാഗമായുളള ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. എറണാകുളം കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) ക്യാമ്പസില്‍ ജൂണ്‍ 24 മുതല്‍ 26 വരെയായിരുന്നു പരിശീലനം. പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ അറിവും കഴിവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് പരിശീലന പരിപാടി.

ആദ്യ ബാച്ചില്‍ 28 പേര്‍ പങ്കെടുത്തു. പരിശീലന പരിപാടി ജൂണ്‍ 24-ന് രാവിലെ 10 മണിക്ക് KIED ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സജി എസ്. ഉദ്ഘാടനം ചെയ്തു. നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ മാനേജര്‍ സുരേഷ് കെ.വി. അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ അസിസ്റ്റന്റ് രശ്മികാന്ത്. ആര്‍. നോര്‍ക്ക റൂട്ട്‌സ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു ക്ലാസ്സുകള്‍ സജ്ജീകരിച്ചിരുന്നത്. ലൈസന്‍സിംഗ്, സര്‍ക്കാര്‍ സഹായങ്ങള്‍, മാര്‍ക്കറ്റിംഗ്, കയറ്റുമതി-ഇറക്കുമതി നടപടിക്രമങ്ങള്‍, GST, ടാക്‌സേഷന്‍, ബാങ്ക് വായ്പകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അതാത് മേഖലയിലെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് താമസം ഭക്ഷണം ഉള്‍പ്പടെയെല്ലാ സൗകര്യങ്ങളും സൗജന്യമായിട്ടാണ് നല്‍കിയത്.

ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ബാച്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+918592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 10 നകം ബന്ധപ്പെടേണ്ടതാണ്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചവരെയും, സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്കുമാണ് പ്രവേശനം ലഭിക്കുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026