l o a d i n g

ഗൾഫ്

ഇജ്‌ലു ഇവന്റ് വൈബ്‌സിന്റെ ദ്വിദിന സമ്മര്‍ ഫെസ്റ്റ് 2025ല്‍ മത്സരങ്ങളും സംഗീത സന്ധ്യയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 26, 2025

ജിദ്ദ: ഇജ്‌ലു ഇവന്റ് വൈബ്‌സിന്റെ ബാനറില്‍ സമ്മര്‍ ഫെസ്റ്റ് 2025 എന്ന പേരില്‍ രണ്ടു ദിവസം നീളുന്ന മത്സരങ്ങളും സംഗീത സന്ധ്യയും ജിദ്ദ മഹ്ജറിലെ അല്‍ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇസ്മായില്‍ മണ്ണാര്‍ക്കാട് ചെയര്‍മാനും റാഫി ബീമാപള്ളി ജനറല്‍ കണ്‍വീനറും റിയാസ് മേലാറ്റൂര്‍ ഇവന്റ് കോര്‍ഡിനേറ്ററും ആയ സംഘാടക സമിതി രൂപീകരിച്ചു.

ജൂലൈ 5നും 11മായി നടത്തുന്ന പരിപാടിയുടെ ആദ്യദിനത്തില്‍ മൈലാഞ്ചി അണിയിക്കല്‍, ചെസ്സ്, കാരംസ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായപരിധി മുന്‍നിര്‍ത്തിയാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുക . അഞ്ചാം തീയതി വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ചെസ്സ്, കാരംസ്, മെഹന്ദി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ ഒരേ സമയം നടക്കുന്നതാണ്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 11ലെ മെഗാ ഇവന്റില്‍ വെച്ച് തത്സമയം ആയിരക്കണക്കിന് കാണികള്‍ക്ക് മുന്‍പില്‍ വെച്ച് നടത്തപ്പെടും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വേനല്‍ അവധിക്ക് ജിദ്ദയില്‍ തന്നെ തുടരുന്നവര്‍ക്ക് വിനോദത്തോടൊപ്പം സംഗീതവും ആസ്വദിക്കാന്‍ ഒരുക്കുന്ന പരിപാടിയില്‍ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകനും സിനിമാ പിന്നണി ഗായകനുമായ നഈം സിന്ധിയും പട്ടുറുമാലിലൂടെ പ്രശസ്തനായ ഷജീറും നയിക്കുന്ന സംഗീതനിശയില്‍ ജിദ്ദയിലെ പ്രമുഖഗായകരും അണിനിരക്കും. ഒപ്പം തന്നെ കുരുന്നുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും വേദിയില്‍ ഉണ്ടായിരിക്കും. വൈവിധ്യമേറിയ ഭക്ഷണശാലകള്‍ അടക്കം നിരവധി സ്റ്റാളുകളും ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ജിദ്ദയിലെ മഹ്ജറില്‍ നവീകരണത്തിനുശേഷം തുറന്ന അല്‍ ഖുബ്ബ ആഡിറ്റോറിയം വിപുലമായ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വിശാലമായ ഹാളും ഭക്ഷണശാലയും കൂടാതെ അതിവിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കണ്‍വീനര്‍ അയൂബ് മുസ്‌ലിയാരകത്തും ഗെയിംസ് കോഓര്‍ഡിനേറ്റര്‍ റമീസ് റാഫിയും മത്സരങ്ങള്‍ നിയന്ത്രിക്കും. മെഹന്ദി മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മൗഷ്മി ഷെരീഫ്, സബീന റാഫി, ഷമീം അയൂബ്, ഡോക്ടര്‍ ഇന്ദു ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ്. നൗഷാദ് ചാത്തല്ലൂര്‍, താജ് മണ്ണാര്‍ക്കാട് സാങ്കേതികവിഭാഗം കൈകാര്യം ചെയ്യും. മന്‍സൂര്‍ വയനാട് കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുടെയും മുഹമ്മദ് റാഫി ആലുവ
മീഡിയ കോര്‍ഡിനേറ്ററുടെയും ചുമതല വഹിക്കും. പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാവണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

ചെസ്സ്/കാരംസ് മത്സരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 0539374661
മെഹന്ദി മത്സരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 0558763128
മത്സരാര്‍ത്ഥികള്‍ താഴെകാണുന്ന ഗൂഗ്ള്‍ ഫോമില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
https://forms.gle/PNqe5TgUGGR426m38

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026