l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം 'പെണ്‍ കരുത്ത് 2025' എന്ന പേരില്‍ സുലൈമാനിയയ്ക്കു സമീപം അബു തുര്‍ക്കി ഇസ്തിറായില്‍ വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ദീപിക സന്തോഷിന്റെ അധ്യക്ഷതയില്‍ കൂടിയ പരിപാടികള്‍ പിജെസ് പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം ഉദ്ഘാടനം ചെയ്തു. ജിദ്ദ അല്‍ ഹുക്കുമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയും, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും, എഴുത്തുകാരിയും, ജിദ്ദ സിജി വുമണ്‍ കളക്റ്റീവ് വൈസ് ചെയര്‍ പേഴ്‌സണുമായ നബീല അബുബക്കര്‍ മുഖ്യ അതിഥി ആയിരുന്നു.

സ്ത്രീകളുടെ അവകാശത്തിനായി പോരാടുവാന്‍ പുതിയ തലമുറയിലെ വനിതകള്‍ സ്വയം പ്രാപ്തരാവണമെന്നും, കുടുംബ ബന്ധങ്ങള്‍ക്കും, ഔദ്യോഗിക സ്ഥാനമാനങ്ങള്‍ക്കും ഉപരിയായി സ്വന്തം കഴിവുകളെ ഉത്തേജിപ്പിക്കാനും, സര്‍ഗ്ഗാത്മകമായ കഴിവുകള്‍ സമൂഹത്തിന് പ്രയോജനമാകുന്ന വിധം പ്രകടിപ്പിക്കാനും, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുമൊപ്പം മറ്റൊരാളെ സഹായിക്കുകയും ചെയ്യുന്ന കാര്യത്തിലും വനിതകള്‍ പ്രാമുഖ്യം കൊടുക്കണമെന്ന് തന്റെ മുഖ്യ പ്രഭാഷണത്തില്‍ നബീല അബുബക്കര്‍ പറഞ്ഞു.

വനിതാ വിഭാഗം വാര്‍ഷിക റിപ്പോര്‍ട്ട് ലിയാ ജെനി അവതരിപ്പിച്ചു. പിജെഎസ് വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അനില്‍ കുമാര്‍ പത്തനംതിട്ട, കള്‍ച്ചറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍, ഷബാന നൗഷാദ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വൈഷ്ണവി വിനോദ് അവതാരക ആയിരുന്നു. പ്രിയ സഞ്ജയ് സ്വാഗതവും, ജിയ അബീഷ് നന്ദിയും പറഞ്ഞു.

വനിതാ വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, ഗാന സന്ധ്യ, നാദിയ നൗഷാദും ദീപിക സന്തോഷും ചിട്ടപ്പെടുത്തി കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ഹൃദ്യമായിരുന്നു. ബിജി സജി, സുശീല ജോസഫ്, നിഷ ഷിബു, ബീന അനില്‍ കുമാര്‍, സൈന അലി, അനില മാത്യു, അനു ഷിജു, മോളി സന്തോഷ്, ജിഷ വിനോദ് കുമാര്‍, ലിജി ബൈജു, ജിനിമോള്‍ ജോയ്, അശ്വതി അജയഘോഷ്, ആശ, മഞ്ചു ജിനു എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും, നേതൃത്വം നല്‍കുകയും ചെയ്തു.

പുതിയ വനിതാ വിങ്ങ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ദീപിക സന്തോഷ് കണ്‍വീനറായും, ജിയ അബീഷ് ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026