l o a d i n g

കേരള

പേ വിഷബാധ സമഗ്ര ചികിത്സ ഉറപ്പാക്കണം: ഐ എം എ സെമിനാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

കണ്ണൂര്‍: അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ശാസ്ത്രീയമായ പരിഹാരം അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ വശങ്ങള്‍ പരിഗണിച്ചുകൊണ്ട് പേ വിഷബാധയുടെ നിയന്ത്രണത്തിനായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കണമെന്ന് കണ്ണൂരില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ എം എ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. തെരുവുനായ്കളുടെ ജനന നിരക്ക് നിയന്ത്രണം മുതല്‍ ശാസ്ത്രീയമായ മികച്ച ചികിത്സകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പട്ടികടിയേറ്റ ഉടനെ തന്നെ 15 മിനുട്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവേറ്റ ഭാഗം കഴുകി വൃത്തിയാക്കിയ ശേഷം, ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധക്കെതിരെയുള്ള ഇഞ്ചക്ഷനുകള്‍ എടുക്കണം. മറ്റു ജീവികളുടെ കടിയേറ്റാലും ശാസ്ത്ര ചികിത്സ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധ ക്കുള്ള ഇമ്മ്യൂണോഗ്ലോബിന്‍ അടക്കമുള്ള മരുന്നുകള്‍ എല്ലാ സമയവും ലഭ്യമാണ് എന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ അനിവാര്യമാണെന്നും ഐ എം എ സെമിനാര്‍ വിലയിരുത്തി.

കണ്ണൂര്‍ ഐ എം എ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസിഡണ്ട് ഡോ നിര്‍മ്മല്‍ രാജ് അധ്യക്ഷനായി . കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് ഫിസിഷ്യന്‍ ഡോ. പി. ലത വിഷയാവതരണം നടത്തി. ഡോ മുഹമ്മദലി, ഡോ പി കെ ഗംഗാധരന്‍, ഡോ സുല്‍ഫിക്കര്‍ അലി, ഡോ ബാലകൃഷ്ണ പൊതുവാള്‍, ഡോ വി സുരേഷ്, ഡോ രാജ്‌മോഹന്‍, ഡോ അശോകന്‍, ഡോ വരദരാജന്‍, ഡോ മുഹമ്മദ് ഹിഷാം, ഡോ മനു മാത്യൂസ് പ്രസംഗിച്ചു .

ഫോട്ടോ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് ഫിസിഷ്യന്‍ ഡോ പി. ലത വിഷയം അവതരിപ്പിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026