l o a d i n g

സാംസ്കാരികം

'സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക്' ചിത്രത്തിന്റെ ഓഡിയോ റിലീസ് മന്ത്രി വി.അബ്ദുറഹിമാന്‍ സംവിധായകന്‍ ലാല്‍ ജോസിന് നല്‍കി നിര്‍വഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

ഒറ്റപ്പാലം: ചിത്ര രശ്മി ബുക്‌സ് പ്രസാധകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ മിഥുന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ 'സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക്'ചിത്രത്തിന്റെ ഓഡിയോ റിലീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന് നല്‍കി റിലീസ് ചെയ്തു.സംഗീത സംവിധായകന്‍ ബിജിപാല്‍, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പത്മശ്രീ ഐ.എം വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിലായിരുന്നു ഓഡിയോ റിലീസ്.

പ്രമുഖ സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്റേതാണ് വരികള്‍. സംഗീതം :ശിവദാസ് വാര്യര്‍, രചന: മുജീബ് താനാളൂര്‍, ക്യാമറ:രമേഷ് പരപ്പനങ്ങാടി,
പ്രൊ-കണ്‍ട്രോളര്‍: രതീഷ് പട്ടാമ്പി, പ്രൊ-ഡിസൈനര്‍ :സുരേഷ് എടപ്പാള്‍. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും. മനുഷ്യ കേന്ദ്രീകൃതമായ പ്രമേയങ്ങളാണ് മിഥുന്റെ രചനകള്‍. ചുറ്റുമുള്ള ജീവിതങ്ങളെ ലളിതമായി ആവിഷ്‌ക്കരിച്ച നിരവധി ഹ്രസ്വ ചിത്രങ്ങള്‍ മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.
വിജ്ഞാന സാംസ്‌കാരികതയെ പുതിയൊരു കാലത്തേക്ക് കൈപിടിച്ചുയര്‍ത്തിയ അഞ്ഞൂറോളം പുസ്തകങ്ങളും ചിത്ര രശ്മി ബുക്‌സിന്റെതായുണ്ട്.
ജീവിതത്തെ പുതിയൊരു മൂല്യബോധത്തോടെ നിര്‍വചിക്കുന്ന 'സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക്' ഉടന്‍ പ്രേക്ഷകരിലെത്തും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026