l o a d i n g

ഗൾഫ്

ജൂണ്‍ -23 ന് ഉണ്ടായ എല്ലാ ഗതാഗത നിയമലംഘനങ്ങളുടെയും പിഴ ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2025

ദോഹ : ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണമുണ്ടായ ജൂണ്‍ 23 താങ്കളാഴ്ചയിലെ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യം സാക്ഷ്യം വഹിച്ച അസാധാരണ സാഹചര്യത്തിലാണ്, തിങ്കളാഴ്ച രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളില്‍ നിന്നും ഡ്രൈവര്‍മാരെ ഒഴിവാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഖത്തറിന്റെ ആകാശത്ത് മിസൈല്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതും വലിയ സ്‌ഫോടന ശബ്ദങ്ങളും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. ജനങ്ങള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തുന്നതിനിടയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചകളുണ്ടാവാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് നടപടി.

അപകടകരമായ സാഹചര്യത്തില്‍ വേഗത്തില്‍ പ്രതികരിക്കുന്നതിനും ജോലിസ്ഥലങ്ങളിലേക്കും സേവന സ്ഥലങ്ങളിലേക്കും മാറുന്നതിനും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ആ ദിവസം രേഖപ്പെടുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയത്. അതേസമയം, അന്നത്തെ ദിവസത്തേക്ക് മാത്രം ബാധകമാകുന്ന അസാധാരണമായ നടപടിയാണ് തീരുമാനമെന്ന് വ്യക്തമാക്കിയ മന്ത്രാലയം രാജ്യത്തെ ഗതാഗത നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പിന്തുടരാനും ആവശ്യപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026