l o a d i n g

കേരള

അഭിഭാഷകനായ പിതാവും ബാങ്ക് ഉദ്യോഗസ്ഥനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍, കൊലപാതകവും ആത്മഹത്യയുമെന്ന് സംശയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

കൊല്ലം: അഭിഭാഷകനായ പിതാവും ബാങ്ക് ഉദ്യോഗസ്ഥനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കടപ്പാക്കട അക്ഷയ നഗറില്‍ 29ല്‍ ശ്രീനിവാസപിള്ള (79) മകന്‍ വിഷ്ണു (42) എന്നിവരെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. മകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ശ്രീനിവാസപിള്ളയെ വീട്ടിലെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത മുറിയിലായി മകന്‍ വിഷ്ണുവിനെ ചോരവാര്‍ന്ന് കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്. മകനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശിക്കുന്നു. വിഷ്ണു എസ്.ബി.ഐയില്‍ പ്രൊബേഷനറി ഓഫിസറായിരുന്നു. എന്നാല്‍ ജോലി അടുത്തിടെ രാജിവെച്ചിരുന്നു. കുറച്ചുനാളുകളായി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നതായും പറയുന്നു. ഇതാകാം മറ്റാരും വീട്ടിലില്ലാത്ത സമയം കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന്് സംശിക്കുന്നു.

രണ്ടുദിവസമായി അഭിഭാഷകനായ ശ്രീനിവാസപിള്ളയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ മാതാവ് രമ രണ്ടുദിവസം മുമ്പാണ് മകനുമായുള്ള വഴക്കിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ വിദ്യയുടെ വീട്ടിലേക്ക് പോയത്. വിദ്യ വെള്ളിയാഴ്ച ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ഇരുവരും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗേറ്റും വാതിലുകളും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് വിളിച്ചിട്ടും വാതില്‍ തുറക്കുകയോ അനക്കമോ ഉണ്ടായില്ല. ഇതേതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വീട് തുറന്നു നോക്കുമ്പോഴാണ് അച്ഛനും മകനും മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷ്ണു വിവാഹിതനാണെങ്കിലും വിവാഹ ബന്ധം വേര്‍പെടുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026