l o a d i n g

ഗൾഫ്

അന്താരാഷ്ട്ര ആയുധ വിപണിയാണ് എല്ലാ യുദ്ധങ്ങള്‍ക്കും ഹേതു -സത്യന്‍ മൊകേരി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

റിയാദ്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വ്യാപാര താല്പര്യങ്ങളാണ് ലോകത്ത് സമാധാനമില്ലാതാക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. ആയുധ വില്പനയിലൂടെയുള്ള ലാഭമാണ് എല്ലാവിധ യുദ്ധങ്ങളുടെയും പിന്നില്‍. 2024 ലെ ലോകത്തിലെ അതിസമ്പന്നന്മാരുടെ സമ്പത്ത് തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ മൂന്ന് ഇരട്ടയായി വളര്‍ന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂ എയ്ജ് ഇന്ത്യ സാംസ്‌കാരികവേദി റിയാദില്‍ സംഘടിപ്പിച്ച സൗഹൃദസന്ധ്യ എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും, കലാ കുവൈറ്റ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ എം. ടി. സാഹിത്യ പുരസ്‌കാര് ജേതാവുമായ ജോസഫ് അതിരുങ്കലിനെ ആദരിച്ചു. സുരേന്ദ്രന്‍ കൂട്ടായി (കേളി), സലിം കൊളക്കറ (OICC), സുധീര്‍ കുമ്മിള്‍ (നവോദയ), ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), നിബു വര്‍ഗീസ് (റിഫ), സബീന എം സാലി (യുവകലാ സാഹിതി), റഹ്‌മാന്‍ മുനമ്പത്ത് (ഫോര്‍ക), നൗഷാദ് (സിറ്റി ഫ്‌ലവര്‍ ), മുഹമ്മദ് ഖാന്‍ (എന്‍.എം.സി.ഇ. ലോജിസ്റ്റിക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഷാജഹാന്‍ കായംകുളം സ്വാഗതവും,നൗഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു. എം സാലി ആലുവ, ഷാനവാസ്, ഷുഹൈബ് സലിം, അബൂബക്കര്‍ പൊന്നാനി, രാഹുല്‍ എ. എസ്. ജോഷി സി. പി, സമീര്‍ പരപ്പനങ്ങാടി എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026