l o a d i n g

ഗൾഫ്

പ്രവാസി വെല്‍ഫെയര്‍ അല്‍ഖോബാര്‍ 'അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2025' സമ്മാനിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2025

അല്‍ഖോബാര്‍ : പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ അല്‍ഖോബാര്‍ റീജിയണല്‍ ഘടകം 'അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2025' നല്‍കി വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഇക്കഴിഞ്ഞ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. റീജിയണല്‍ പ്രസിഡന്റ് ഖലീലുല്‍ റഹ്‌മാന്‍ അന്നട്ക്ക അധ്യക്ഷത വഹിച്ചു. റാക അല്‍ കൊദാരികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രവിശ്യാ പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. പ്രകൃതി കഴിഞ്ഞാല്‍ നാം അറിഞ്ഞും അറിയാതെയും ജീവിതം ക്രമീകരിക്കുന്നതില്‍ രാഷ്ട്രീയം വഹിക്കുന്ന പങ്കിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയത്തെ നാം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അതില്‍ ഇടപെടലുകള്‍ നടത്തേണ്ടതിന്റെയും, സാമൂഹ്യ ജീവിതത്തില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ റഷീദ് ഉമര്‍ സദസ്സിനോട് സംവദിച്ചു. കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ അബ്ദുല്‍ റഹീം, ഖലീലുറഹ്‌മാന്‍, റഷീദ് ഉമര്‍, അഷറഫ് പി ടി,ഷജീര്‍ തൂണേരി , മുഹമ്മദ് ഹാരിസ് , ഷനോജ് , സിറാജ് തലശ്ശേരി , ആരിഫാ ബക്കര്‍ എന്നിവര്‍ കൈമാറി. റിദുവ റഹീം ഗാനം ആലപിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.ടി അഷറഫ് സ്വാഗതവും റീജിയണല്‍ കമ്മിറ്റി ട്രഷറര്‍ ഷജീര്‍ തൂണേരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ആരിഫ് അലി അവതാരകനായിരുന്നു. നുഅമാന്‍, കുഞ്ഞു മുഹമ്മദ്, താഹിറ, ഹാരിസ്, ഹഫ്‌സല്‍, ഫൗസിയ, തുടങ്ങിയര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026