l o a d i n g

വേള്‍ഡ്

ഇറാന്‍ മാധ്യമപ്രവര്‍ത്തക സാഹര്‍ ഇമാമിക്ക് ധീരതക്കുള്ള വെനസ്വേലയുടെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2025

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിനിടയില്‍ ന്യൂസ് സ്റ്റുഡിയോയില്‍ ഇറാന്‍ മാധ്യമപ്രവര്‍ത്തക സാഹര്‍ ഇമാമി പ്രകടിപ്പിച്ച ധീരതക്ക് വെനസ്വേലയുടെ ആദരം. സിമോണ്‍ ബോളിവര്‍ സമ്മാനം നല്‍കിയാണ് ഇമാമിയെ ആദരിച്ചത്. ഇസ്രായേല്‍ ആക്രമണത്തിനിടെ ഇറാനിയന്‍ ന്യൂസ് സ്റ്റുഡിയോയില്‍ അവര്‍ പ്രകടിപ്പിച്ച ധീരതക്കാണ് അംഗീകാരം. ഇമാമിക്കും റിപബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ്‌വര്‍ക്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുമായി പുരസ്‌കാരം നല്‍കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. വെനസ്വേലയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗിനിയായിരിക്കും ഇമാമിക്കും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമായി പുരസ്‌കാരം ഏറ്റുവാങ്ങുക.

ഇമാമിയുടേയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും ധീരതയെ മദുറോ പ്രശംസിച്ചു. ഇമാമിയെ പ്രശംസിച്ച് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തിനിടെയാണ് ഇറാന്‍ ഔദ്യോഗിക ചാനലിന്റെ സ്റ്റുഡിയോയില്‍ നാടകീയ സംഭവങ്ങളുണ്ടായത്.

സാഹര്‍ ഇമാമി വാര്‍ത്ത വായിക്കുന്നതിനിടെ ഇസ്രായേല്‍ മിസൈല്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ പതിക്കുകയായിരുന്നു. ഇമാമി വാര്‍ത്ത വായന തുടര്‍ന്നുവെങ്കിലും അവര്‍ക്ക് പിന്നിലുള്ള ടെലിവിഷന്‍ ഉള്‍പ്പടെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ ചാനലിന് ലൈവ് ടെലികാസ്റ്റ് നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍, വൈകാതെ അവര്‍ സ്റ്റുഡിയോ ഫ്‌ലോറിലേക്ക് തിരിച്ചെത്തുകയും വാര്‍ത്താവായന തുടരുകയും ചെയ്തു. ഈ ധീരതയേയാണ് വെനസ്വേല പുരസ്‌കാരം നല്‍കി ആദരിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026