l o a d i n g

ഗൾഫ്

ജിദ്ദ സൗത്ത് സോണ്‍ കെ.എം.സി.സി ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2025

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസി ആയിരുന്ന സൗത്ത് സോണ്‍ കെ എം സി സി സ്ഥാപകരില്‍ ഒരാളും പ്രഥമ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു. യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സൗകര്യങ്ങളും പ്രവാസികള്‍ക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയില്‍ എരുമേലി ഉള്‍പ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോണ്‍ കെഎംസിസിയുടെ സമാരംഭമെന്ന് അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സൗദി ദേശീയ കമ്മിറ്റി ട്രഷറര്‍ അഹ്‌മദ് പാളയാട്ട് പറഞ്ഞു. ഇസ്മായില്‍ എരുമേലി നിര്‍വ്വഹിച്ച സംഘാടനത്തിന്റെ പൊലിമ പോലെ തന്നെ സൗഹൃദം നിലനിര്‍ത്തുന്നതിലെ ശുഷ്‌കാന്തിയും അദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്ന വൈശിഷ്ട്യമായിരുന്നുവെന്ന് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര അനുസ്മരിച്ചു.

സൗത്ത് സോണ്‍ ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ എഞ്ചിനീയര്‍ അസ്ഗര്‍ അലി തിരുവനന്തപുരം നന്ദിയും പറഞ്ഞു. കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, മറ്റു ഭാരവാഹികളായ റസാഖ് മാഷ്, അബ്ദുല്‍ റഹ്‌മാന്‍ വെള്ളിമാടുകുന്ന്, ഇസ്മയില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസലിയാരങ്ങാടി, അഷ്‌റഫ് താഴെക്കോട്, സിറാജ് കണ്ണവം , നാസര്‍ എടവനക്കാട്, ശിഹാബ് താമരക്കുളം, ലത്തീഫ് വെള്ളമുണ്ട, എന്‍.പി അബ്ദുല്‍ വഹാബ് കൊയിലാണ്ടി, നാസര്‍ കോഴിത്തൊടി എന്നിവര്‍ ഇസ്മയില്‍ എരുമേലിയുമായുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലെ അനര്‍ഘ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു.

സൗത്ത് സോണ്‍ ഭാരവാഹികളായ മുഹമ്മദലി വാടാനപ്പള്ളി, റഷീദ് ചാമക്കാടന്‍ എറണാകുളം, ജാബിര്‍ മടിയൂര്‍, നൗഷാദ് പാനൂര്‍ തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, സിയാദ് ചെളിക്കണ്ടത്തില്‍ എന്നിവര്‍ അനുസ്മരണ സെമിനാറില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. മുഹമ്മദ് അമീന്‍ ഷാഫി ഖിറാഅത്തു നടത്തി. ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. ഉവൈസ് തൃക്കുന്നപ്പുഴ, മുഹമ്മദ് ഷാഫി, നദീര്‍ തൃക്കുന്നപ്പുഴ, ഹിജാസ് കൊച്ചി, സുലൈമാന്‍ കഴക്കൂട്ടം എന്നിവര്‍ അനുസ്മരണ സെമിനാറിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026