l o a d i n g

ഗൾഫ്

സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ജിദ്ദയില്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2025

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ സി എഫ് ജിദ്ദയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. '100 പ്രകാശ വർഷങ്ങൾ' എന്ന പേരിൽ മൂന്ന് വർഷമായി നടന്നുവരുന്ന സമസ്ത സെന്റനറിയുടെ ഭാഗമായി സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപക ദിന സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സമസ്തയുടെ നേതൃനിരയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങൾ ഐ.സി.എഫ് ജിദ്ദയുടെ ആദരം ഏറ്റുവാങ്ങി.

ഐ.സി.എഫ് ജിദ്ദ റീജണൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അബ്ദുൽ ഗഫൂർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. ഖാസിം സഖാഫി, ഹസൻ സഖാഫി തൃക്കരിപ്പൂർ, യഹ്യ ഖലീൽ നൂറാനി, ഗഫൂർ പുളിക്കൽ എന്നിവർ പങ്കെടുത്തു. പ്രവാസി വായന കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ചവെച്ച സനാബീൽ യൂണിറ്റിനും സാന്ത്വന പ്രവർത്തനങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഹയ്യ നഹ്ദ, മുഷ്രീഫ നോർത്ത്, ഹയ്യ റൗള യൂണിറ്റുകൾക്കും ബാഫഖി തങ്ങൾ മെമന്റോകൾ സമ്മാനിച്ചു. ഐ.സി.എഫ് ജിദ്ദ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറി യാസർ എ.ആർ. നഗർ സ്വാഗതവും മീഡിയ & പി ആർ സെക്രട്ടറി റഷീദ് പന്തല്ലൂർ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026