l o a d i n g

ഗൾഫ്

കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ''യുവ ചുവടുകള്‍ -25'' വില്ല ഫെസ്റ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2025

ജിദ്ദ: കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ - ''യുവ ചുവടുകള്‍ -25'' വില്ല ഫെസ്റ്റ് എന്ന പേരില്‍ ജിദ്ദ ഹാറാസാത്തിലെ ജസീറ വില്ലയില്‍ സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളില്‍ ജിദ്ദയിലെ വിവിധ മണ്ഡലങ്ങളിലെയും കണ്ണൂര്‍ ജില്ല പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

കുട്ടികള്‍ക്കും, സത്രീകള്‍ക്കും ഉള്‍പ്പടെ വിധ ഫണ്‍ ഗെയിമുകളും സ്‌പോര്‍ട്‌സ് ഇനങ്ങളും അരങ്ങേറി. ലെമണ്‍ സ്പൂണ്‍ റേസ്, ബലൂണ്‍ പൊട്ടിക്കല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ഷൂട്ട് ഔട്ട്, തുടങ്ങിയ മത്സരങ്ങള്‍ ആവേശം പകര്‍ന്നു.

സമ്മേളന സെഷന്‍ ഫാറൂഖ് വെളിയംമ്പ്രയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. യൂനസ് പാമ്പുരുത്തി (മണ്ഡലം സെക്രട്ടറി) സ്വാഗതം പറഞ്ഞു. ഇബ്രാഹിം പന്നിയൂര്‍ (മണ്ഡലം പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. സിറാജ് കണ്ണവം (ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണ ഉദ്ഘാടനം നൗഷാദ് ചപ്പാരപ്പടവ് (ജില്ലാ പ്രസിഡന്റ്) നിര്‍വഹിച്ചു. സക്കറിയ ആറളം (ജില്ലാ സെക്രട്ടറി ), അബ്ദുറഹ്‌മാന്‍ വയാട്(കണ്ണൂര്‍ ജില്ലാ മുന്‍ പ്രസി: ), റസാഖ് ഇരിക്കൂര്‍ (കണ്ണൂര്‍ ജില്ലാ ട്രഷറര്‍), മുനീര്‍ കമ്പില്‍ (കണ്ണൂര്‍ ജില്ലാ സീനിയര്‍ നേതാവ് ) മണ്ഡലം നേതാക്കന്മാരായ ഫിറോസ് ചാലാട്, കരീം സി പി, ബഷീര്‍ നെടുവോട്, റഫ്‌നാസ്, ഹാഷിര്‍ കുറുവ, ഫാറൂഖ് വെളിയംമ്പ്ര ശരീഫ് പൊകുണ്ട്, ഇജാസ് ഇബ്രാഹിം, ബഷീര്‍ മഴൂര്‍, ജംഷീര്‍ കമ്പില്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

തുടര്‍ന്ന് ഗ്രീന്‍സ് ജിദ്ദയുടെ നേതൃത്വത്തില്‍ കോല്‍ക്കളി, കുട്ടികളുടെ ഡാന്‍സ് എന്നീ കലാപരിപാടികള്‍ അരങ്ങേറി. അബ്ദുള്ള പി സി എം (മണ്ഡലം ട്രഷറര്‍) നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026