l o a d i n g

കേരള

നവജാത ശിശുക്കളുടെ കൊലപാതകം, കമിതാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും, ശിശുക്കളെ കുഴിച്ചിട്ട സ്ഥലവും പരിശോധിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

തൃശൂര്‍: രണ്ടു പ്രസവങ്ങളിലായി ഉണ്ടായ രണ്ടു നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ പിടിയിലായ കമിതാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടികളുടെ അമ്മയായ മറ്റത്തൂര്‍ നൂലുവെള്ളി സ്വദേശി മുല്ലക്കപറമ്പില്‍ അനീഷ (22), ആമ്പല്ലൂര്‍ സ്വദേശിയും കുട്ടികളുടെ പിതാവുമായ ചേനക്കാല വീട്ടില്‍ ഭവിന്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആമ്പല്ലൂരിലും നൂലുവെള്ളിയിലും നവജാത ശിശുക്കളെ രഹസ്യമായി കുഴിച്ചിട്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് അനീഷായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടികളെ കുഴിച്ചിട്ട കുഴികള്‍ തുറന്നുള്ള പരിശോധനയും ഇന്ന് നടക്കും. അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട സ്വന്തം വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. അനീഷ തന്നില്‍ നിന്ന് അകലുകയാണെന്ന തോന്നലാണ് ഭവിന്‍ പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്താന്‍ കാരണമായത്. ശനിയാഴ്ച രാത്രി 12.30ഓടെയാണ് മദ്യലഹരിയില്‍ കുട്ടികളുടെ അസ്ഥി ബാഗിലാക്കി ഭവിന്‍ പുതുക്കാട് സ്റ്റേഷനിലെത്തിയത്.

രണ്ടു പ്രസവത്തിലായുള്ള കുട്ടികളെ രണ്ടിടങ്ങളിലായി കുഴിച്ചുമൂടുകയായിരുന്നുവെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ അനീഷ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി. രണ്ടു കൊലപാതകളും നടത്തിയത് അനീഷയാണെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ഫേസ്ബുക്കിലൂടെയാണ് ഭവിനും അനീഷയും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പറയുന്നു. 2021 നവംബറിലാണ് ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ടത്. എട്ട് മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിന് കൈമാറി. 2024 ആഗസ്റ്റിലാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയില്‍ പൊതിഞ്ഞ മൃതദേഹം തൊട്ടടുത്ത ദിവസം സ്‌കൂട്ടറിലെത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിന് പിറകിലെ തോട്ടിലാണ് ഈ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. നാല് മാസങ്ങള്‍ക്ക് ശേഷമാണ് അസ്ഥികള്‍ പുറത്തെടുത്ത് സൂക്ഷിച്ചത്. കുട്ടികളുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്യാനാണ് അസ്ഥികള്‍ സൂക്ഷിക്കുന്നതെന്നാണ് ഭവിന്‍ അനീഷയോട് പറഞ്ഞിരുന്നത്.

ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായി തര്‍ക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു. എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു. ആദ്യ ഗര്‍ഭകാലത്താണ് ഈ സംഭവം നടന്നത്. ഇതിനെച്ചൊല്ലി അയല്‍വാസിയുമായി വാക്കു തര്‍ക്കവുമുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026