റിയാദ്: റിയാദില്‍ ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം മരിച്ച കൊല്ലം ക്ലാപ്പന കാവുംതറയില്‍ പരേതനായ അബ്ദുസ്സലാമിന്റെ മകന്‍ ഷമീറിന്റെ (42) മൃതദേഹം റിയാദില്‍ ഖബറടക്കി. ഖബറടക്ക ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഐ.സി.എഫ് റിയാദ് വെല്‍ഫെയര്‍ ടീം അംഗങ്ങളായ റസാഖ് വയല്‍ക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീന്‍ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
ബത്ഹയില്‍ ഇലക്ട്രിക് കടയിലെ ജീവനക്കാരനായിരുന്നു ഷമീര്‍. കുടുംബത്തോടൊപ്പം ബത്ഹയിലാണ് താമസിച്ചിരുന്നത്. മാതാവ്: റംല. ഭാര്യ: അന്‍സില. മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫൈഹ, മുഹമ്മദ് ഫൗസാന്‍. സഹോദരങ്ങള്‍: ഷാനവാസ്, ഷംല.
Related News