അബൂദാബി: 2026ലെ ക്യുഎസ് ലോക സര്‍വകലാശാല റാങ്കിംഗില്‍ പന്ത്രണ്ട് യു എ ഇ സര്‍വകലാശാലകള്‍ ഇടം നേടി. ലോകമെമ്പാടുമുള്ള 106 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള 1,501 സര്‍വകലാശാലകളെയാണ് ഈ റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് യു എ ഇ സര്‍വകലാശാലകള്‍ ലോകത്തിലെ മികച്ച 300ല്‍ ഉള്‍പ്പെടുന്നു. കൂടാതെ നാല് സര്‍വകലാശാലകള്‍ മികച്ച പത്ത് അറബ് സര്‍വകലാശാലകളില്‍ സ്ഥാനം നേടിയിട്ടുണ്ട്. റാങ്കിംഗില്‍ ഖലീഫ യൂണിവേഴ്സിറ്റി 177-ാ ം സ്ഥാനത്തും യു എ ഇ യൂണിവേഴ്‌സിറ്റി 229-ാ ം സ്ഥാനത്തും അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജ 272-ാ ം സ്ഥാനത്തും എത്തി.
ഷാര്‍ജ യൂണിവേഴ്‌സിറ്റി (328), അബൂദബി യൂണിവേഴ്സിറ്റി (391) അജ്മാന്‍ യൂണിവേഴ്‌സിറ്റി (440) അല്‍ ഐന്‍ യൂണിവേഴ്സിറ്റി (558), അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് റാസ് അല്‍ ഖൈമ (591), സായിദ് യൂണിവേഴ്സിറ്റി (595), കനേഡിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ (604), അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ദുബൈ (678) എന്നിങ്ങനെ നേടി.
Related News