l o a d i n g

ഗൾഫ്

ഉന്നത വിജയികള്‍ക്ക് ഐസിഎഫ് എക്സലന്‍സി അവാര്‍ഡ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

റിയാദ്: 2025 അധ്യയന വര്‍ഷത്തില്‍ സിബിഎസ്ഇ, കേരള സിലബസുകളില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ റിയാദിലെ 48 വിദ്യാര്‍ഥികളെ റിയാദ് ഐസിഎഫ് എഡ്യൂക്കേഷന്‍ എക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു.

ഐസിഎഫ് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ എഡ്യൂക്കേഷന്‍ എക്സലന്‍സി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ പുതുതലമുറ സ്വയം മുന്നോട്ട് വരുന്നത് സന്തോഷം നല്‍കുന്ന കാഴ്ചയാണെന്നും, കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവാസി സമൂഹം കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങള്‍ അതീവ ജാഗ്രതയോടെ സമൂഹം കാണേണ്ടതുണ്ടെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മികമായും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നും നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റലിലെ ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

ലഹരി വിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശനം ഡോ. അബ്ദുല്‍ അസീസ് തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഒരു ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളെയും യുവസമൂഹത്തെയും ലഹരി സ്വാധീനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ലഹരിയുടെ മാരക വിപത്തിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്യുമെന്ററിയില്‍ കൃത്യമായി പ്രതിപാദിച്ചു.

ഐസിഎഫ് പദ്ധതികളും പങ്കാളിത്തവും ഐസിഎഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. സൗദി നാഷണല്‍ തലത്തില്‍ ഉന്നത വിജയികള്‍ക്ക് നാഷണല്‍ കമ്മിറ്റിയും, അന്താരാഷ്ട്ര തലത്തില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് നൂറുല്‍ ഉലമ അവാര്‍ഡും ഐസിഎഫ് നല്‍കുന്നുണ്ട്. ഐസിഎഫ് നോളജ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍ പാലൂര്‍ സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാറൂണി പ്രാര്‍ത്ഥന നിര്‍വഹിച്ചു, മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ അധ്യക്ഷം വഹിച്ചു. നൗഫല്‍ പാലക്കോടന്‍, സിദ്ധീഖ് തുവ്വൂര്‍, അഷ്റഫ് ഓച്ചിറ, ഹുസൈന്‍ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഷുക്കൂര്‍ മടക്കര, മജീദ് താനാളൂര്‍, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ്, അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, റസാഖ് വയല്‍ക്കര, ജാബിറലി പത്തനാപുരം, ലത്തീഫ് തിരുവമ്പാടി, മന്‍സൂര്‍ പാലത്ത്, ഷാക്കിര്‍ കൂടാളി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഈസ്റ്റേണ്‍ ചാപ്റ്ററില്‍ നിന്നും മികച്ച വിജയം നേടിയ റിയാദിലെ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഐസിഎഫ് റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂര്‍ ഉപസംഹാര പ്രസംഗം നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026