l o a d i n g

ഗൾഫ്

ജിദ്ദ കണ്ണൂര്‍ സൗഹൃദവേദിയുടെ മികവ് 2025, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

ജിദ്ദ: കണ്ണൂര്‍ സൗഹൃദവേദി ഇക്കഴിഞ്ഞ SSLC , PLUS 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂര്‍ നിവാസികളുടെ മക്കളെ അനുമോദിച്ചു. മികവ് -2025 എന്ന പേരില്‍ ഷറഫിയ ലക്കി ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് വിപി യുടെ അധ്യക്ഷതയില്‍ ജിദ്ദയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കൂടിയായ മുസാഫിര്‍ എളംകുളത്ത് ഉദ്ഘാടനം ചെയ്തു. അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്നതോടൊപ്പം സാമൂഹിക രംഗങളിലും ഇടപ്പെട്ട് നല്ലൊരു സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മരായി വളരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വിദ്ധ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ഉന്നത വിജയം നേടിയ വിദ്ധ്യര്‍ത്ഥികള്‍ക്ക് സൗഹൃദവേദിയുടെ മെമന്റോ ഭാരവാഹികള്‍ സമ്മാനിച്ചു. വിശാല്‍ മധുസൂദനന്‍, ഹല അബ്ദുള്‍ റാസിക്, ഹലിമ നൗഷാദ്, സൂര്യകിരണ്‍ രവീന്ദ്രന്‍ എന്നിവര്‍ പ്ലസ് ടു സിബി എസ് സി യിലും, ഫാത്തിമ സഹീര്‍, ഷഹ ഫാത്തിമ, മുഹമ്മദ് റാബ്ഹ, നിഷാല്‍ മുനീര്‍ എന്നിവര്‍ പ്ലസ്ടു കേരള സിലബസിലും, ഇജാസ് ഇസ്മായില്‍, നിഹാല്‍ ഉണ്ണികൃഷ്ണന്‍, ആര്യ റിക്തേഷ്, സാമിഹ താജ്, ദിയാന അബ്ദുള്‍ റഷീദ് , ഇഹനാന്‍ അബ്ദുള്‍ നാസര്‍ , മുഹമ്മദ് സഹീര്‍ എന്നിവര്‍ എസ്് എസ് എല്‍ സി വിഭാഗത്തിനും അനുമോദനത്തിന് അര്‍ഹരായി.

അബ്ദുള്ള മുക്കണ്ണി, രാധാകൃഷ്ണന്‍ കാവുബായി, അനില്‍ കുമാര്‍, അബ്ദുള്‍ സത്താര്‍ ഇരിട്ടി, സന്തോഷ് ഭരതന്‍, സുനില്‍ കുമാര്‍, ഇബ്രാഹിം തളിപ്പറബ് എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദവേദി ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതവും ടഷറര്‍ കബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു. അനുമോദന യോഗത്തിനു ശേഷം സൗഹൃദവേദിയുടെ കുട്ടികള്‍ അവതരിച്ച വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവ അരങേറി. സൗഹൃദവേദി എക്‌സിക്യുട്ടിവ് അംഗങ്ങളായ സുരേഷ് രാമന്തളി, സിദ്ധീഖ്, രാഗേഷ്, സുധീഷ്, സലാം പയ്യന്നൂര്‍, സഹീര്‍, ഉവൈസ്, സനീഷ്, ഹാരിസ് ഹസന്‍, റഫീക്ക് മൂസ, സുനില്‍ കുമാര്‍, ഷംസീര്‍ വിപി, ഷറഫുദ്ദീന്‍, സന്തോഷ് ഭരതന്‍, വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026