l o a d i n g

ഗൾഫ്

ജിദ്ദയില്‍ അഡ്വാന്‍സ്ഡ് മീഡിയ സംഗീരത രാവ് ജൂലൈ 17ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2025

ജിദ്ദ: ജിദ്ദയില്‍ സംഗീത ആസ്വാദകര്‍ക്ക് അവിസ്മരണീയ രാവൊരുക്കാന്‍ അഡ്വാന്‍സ്ഡ് മീഡിയ വീണ്ടും. പ്രശസ്ത ഗായകരെ അണിനിരത്തി ഒരുക്കുന്ന രാഗലയയുടെ മൂന്നാം പതിപ്പ് ജൂലൈ 17 ന് ജിദ്ദ സീസണ്‍സ് റെസ്റ്റോറന്റിലായിരിക്കും നടക്കുക. പ്രശസ്ത ഗായകര്‍ക്കു പുറമെ, കുട്ടികളുടെ നൃത്തപരിപാടി ഇക്കുറി സവിശേഷതയായിരിക്കുമെന്ന് മീഡിയ ഡയറക്ടര്‍ അഷ്‌റഫ് അഴീക്കോട് അറിയിച്ചു. സീറ്റുകള്‍ പരിമിതമായതിനാല്‍ ജിദ്ദയിലെ സംഗീത ആസ്വാദകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

കഴിഞ്ഞ മാസം ഷറഫിയ ചെന്നൈ എക്‌സ്പ്രസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ രാഗലയ രണ്ടാം വിരുന്ന് അവിസ്മരണീയമായിരുന്നു. ജിദ്ദയിലെ സാമൂഹിക, സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കള്‍ അഡ്വാന്‍സ്ഡ് മീഡിയയുടെ കലാപരിപാടികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
ഇത്തരം പരിപാടികള്‍ പ്രവാസ ജീവിതത്തില്‍ എല്ലാവര്‍ക്കും കുളിര്‍ മഴയായാണ് അനുഭവപ്പെടുന്നത്. സംഗീതത്തിന്റെ മാന്ത്രികതയിലൂടെ സദസ്സിനെ നോസ്റ്റാള്‍ജിക് യാത്രയിലേക്ക് കൊണ്ടുപോകുന്നതായിരുന്നു ഓരോ ഗാനവും.

മൂന്നാം രാഗലയ പരിപാടിയും പ്രശസ്ത ഗായകരുടെ മനോഹര ഗാനങ്ങളുമായാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വര്‍ണാഭമായ LED പശ്ചാത്തലം അഡ്വാന്‍സ്ഡ് മീഡിയയുടെ സവിശേഷതയാണ്. മറക്കാനാവത്ത ദൃശ്യ,ശ്രാവ്യ അനുഭവമായിരിക്കും മൂന്നാം രാഗലയമെന്ന് സംഘാടകര്‍ പറഞ്ഞു. സിക്കന്തര്‍, അംജദ് ബെയ്ഗ്, റൈസ, ആയിശ, ഖമറുദ്ദീന്‍, നാസര്‍ മോങ്ങം തുടങ്ങിയവര്‍ സംബന്ധിക്കും. സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെടാം. 0562634824, 0502792079, 0539112864, 0502563373.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026